22 December Sunday

പെപ്പെയുടെ 'കൊണ്ടൽ' ഓണത്തിന് റിലീസാകും

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊച്ചി > ആന്റണി വർ​ഗീസ് പെപ്പെയുടെ ആക്ഷൻ ചിത്രം കൊണ്ടൽ ഓണത്തിൽ റിലീസ് ചെയ്യും. ടീസറിൽ പെപ്പെയുടെ ആക്ഷൻ രം​ഗങ്ങൾ ശ്രദ്ധ നേടുന്നു. ആർഡിഎക്സിനു ശേഷം സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം അജിത് മാമ്പിള്ളിയാണ്. പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍.പി.എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും അഭിനയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top