19 December Thursday

അനിരുദ്ധിനൊപ്പം മനസ്സിലായോ പാട്ടിന് ചുവടുവച്ച് രജനികാന്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ചെന്നൈ > വേട്ടയന്റെ ഓഡിയോ ലോഞ്ച് വേദിയിൽ അനിരുദ്ധിനൊപ്പം മനസ്സിലായോ പാട്ടിന് നൃത്തം ചെയ്ത് രജനികാന്ത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൻ താര നിരയാണ് ലോഞ്ച് ചടങ്ങിനെത്തിയത്. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് വേട്ടയ്യൻ. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് വേട്ടയ്യനായി കാത്തിരിക്കുന്നത്.

സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ്‌ ലഭിച്ചിരിക്കുന്നത്‌. രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും വേഷമിട്ട വേട്ടയ്യനിൽ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം:- എസ് ആർ കതിർ.

ഒക്ടോബർ 10നാണ്‌ സിനിമയുടെ റിലീസ്‌. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യൻ കേരളത്തിൽ വിതരണം ചെയ്യുന്നത്‌ ശ്രീ ഗോകുലം മൂവീസാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top