23 December Monday

"രജ്‌നികാന്ത്‌ വീണു എന്നത്‌ നുണയാണ്‌; എല്ലാം ചാനലിന്റെ തിരക്കഥ' - വനം വകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020

ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വീഴ്ചയില്‍ രജനീകാന്തിന് ഒരപകടവും ഉണ്ടായിട്ടില്ലെന്ന് കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ്. തിരക്കഥയില്‍ ഉണ്ടായതിന് അനുസരിച്ചാണ് അദ്ദേഹം വീണതെന്നും ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു.

‘അതെല്ലാം നുണയാണ്. തിരക്കഥയനുസരിച്ച് അദ്ദേഹം വീഴുന്നൊരു രംഗമുണ്ടായിരുന്നു. കയറില്‍ നിന്ന് താഴേയ്ക്ക് വരുന്ന വഴി അദ്ദേഹം വീണു. എല്ലാവരും ഓടിക്കൂടി. അതൊക്കെ തിരക്കഥയിലുള്ളതാണ്’ ബന്ദിപൂര്‍ റിസര്‍വ്വ് ഡയറക്ടറും ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ബാലചന്ദ്ര പറഞ്ഞു.

രജനീകാന്ത് പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെന്നൈക്ക് മടങ്ങുകയും ചെയ്‌തെന്നും ബാലചന്ദ്ര പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതലാണ് റിസര്‍വ്വില്‍ ചിത്രീകരണം നടന്നത്.6 മുതല്‍ 8 മണിക്കൂര്‍ വരെയാണ് ചിത്രീകരണത്തിനായി ഡിസ്‌കവറി ചാനലിന് അനുമതി നല്‍കിയത്. രാവിലെ 11 മണിക്ക് ചിത്രീകരണം ആരംഭിക്കുകയും 4 മണിക്ക് അവസാനിക്കുകയും ചെയ്‌തെന്ന് ബാലചന്ദ്ര പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top