മുംബൈ > ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഭാഗങ്ങളായാവും ചിത്രം പുറത്തിറങ്ങുക. ഇന്നലെ ചിത്രത്തിന്റെ സംവിധായകൻ നിതേഷ് തിവാരിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. രാമായണയുടെ ആദ്യ ഭാഗം 2026ലെ ദീപീവലി ദിവസവും രണ്ടാം ഭാഗം 2027ലെ ദീപാവലി ദിവസവും പുറത്തിറങ്ങും. റൺബീർ കപൂർ രാമനായും, സായ് പല്ലവി സീതയായും, കെജിഎഫ് നായകൻ യഷ് രാവണനായും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.
‘5000 വര്‍ഷത്തിലേറെയായി കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തില്‍ ഇടംനേടിയ ഈ ഇതിഹാസം ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ആഗ്രഹം ഒരു ദശാബ്ദത്തിന് മുന്നേ ഞാന്‍ ആരംഭിച്ചതാണ്. ഇന്ന്, നമ്മുടെ ടീമിന്റെ പരിശ്രമത്തിലൂടെ അത് പൂർത്തിയാകുന്നത് കാണുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. മഹത്തായ ഈ ഇതിഹാസം അഭിമാനത്തോടെയും ആദരവോടെയും ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമ്പോള്‍ ഞങ്ങളോടൊപ്പം ചേരൂ,’- നമിത് മല്‍ഹോത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
835 കോടി രൂപയാണ് രാമായണത്തിന്റെ ബജറ്റ്. നമിത് മല്‍ഹോത്രയും യഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..