19 December Thursday

​ഗന്ധർവ്വ ഗാനം: 'റൈഫിൾ ക്ലബി'ലെ ആദ്യ ​ഗാനം പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

കൊച്ചി > ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബി'ലെ ആദ്യ ഗാനം പുറത്ത്. റംസാൻ മുഹമ്മദും നവനി ദേവാനന്ദും പരിമൾ ഷെയിസുമാണ്  'ഗന്ധർവ്വ ഗാനം'ത്തിലുള്ളത്. ചടുലമായ ചുവടുകളുമായാണ് മൂവരും ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് റെക്സ് വിജയൻ സംഗീതം നൽകി ശ്വേത മോഹനും സൂരജ് സന്തോഷും ചേർന്നാണ് 'ഗന്ധർവ്വ ഗാനം' ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് ഡാൻസിറ്റിയാണ് കോറിയോഗ്രാഫർ. ചിത്രത്തിൽ സുപ്രധാന കഥാപാത്രമായെത്തുന്ന വാണി വിശ്വനാഥിന്‍റെ ക്യാരക്ടർ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇട്ടിയാനം എന്ന ഈ കഥാപാത്രമായാണ് വാണി ചിത്രത്തിൽ എത്തുന്നത്.

പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.  മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ,  വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top