27 December Friday

റോജാ മധു വരുന്നു; തനി വില്ലത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018

‘ചിന്ന ചിന്ന ആശൈ...’ മധുബാലയെ ഓർക്കുമ്പോൾ ആ മധുരഗീതമാണ‌് പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുക. റോജ എന്ന മണിരത‌്നം സിനിമയിൽ പ്രണയവും കുറുമ്പും നിഷ്‌കളങ്കതയും നിറഞ്ഞുനിന്ന അവരെ അങ്ങനെയങ്ങ‌് മറക്കാൻ ആരാധകർക്ക‌് പറ്റില്ല. ഇപ്പോഴിതാ; സിനിമയിലെ രണ്ടാം വരവ‌് സജീവമാക്കി, അവർ വെള്ളിത്തിരയിലെ വില്ലത്തിയാകുന്നു. ബോബി സിംഹ നായകനായ അഗ്നിദേവ് എന്ന ചിത്രത്തിലാണ് വില്ലത്തിയായി മധുബാല എത്തുന്നത്. അരയ്ക്കു താഴോട്ടു തളർന്ന രാഷ്ട്രീയ നോതാവിന്റെ റോളാണിതിൽ. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ചിത്രം. ട്രെയിലറിൽ ഞെട്ടിക്കുന്ന പ്രകടനമാണ് മധുബാലയുടേത‌്. ‘ചെന്നൈയിൽ ഒരു നാൾ’ സിനിമ ചെയ‌്ത ജോൺ പോൾ രാജും ശ്യാം സൂര്യയുമാണ‌് അഗ‌്നിദേവിന്റെ സംവിധാനം. രമ്യ നമ്പീശൻ, സതീഷ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നു.

ദുൽഖർ സൽമാനും നസ്രിയ നസീമും പ്രധാനവേഷത്തിലെത്തിയ ‘സംസാരം ആരോഗ്യത്തിന‌് ഹാനികരം’ എന്ന ചിത്രത്തിലാണ് മധുബാല അവസാനമായി മലയാളത്തിൽ എത്തിയത‌്. അതിനുശേഷം ചില തെലുങ്ക‌് സിനിമകളിൽ വേഷമിട്ടു. സജീവമായ സിനിമാ ജീവിതം വിവാഹത്തോടെ രണ്ടായിരത്തിൽ അവസാനിപ്പിച്ച അവർ 2011 ഓടെയാണ‌് തിരിച്ചുവരുന്നത‌്. രണ്ടാംഘട്ടത്തിലെ ശ്രദ്ധേയ വേഷമായിരിക്കും അഗ‌്നിദേവിലേതെന്നാണ‌് ആരാധകരുടെ പ്രതീക്ഷ.

മലയാളത്തിൽ യോദ്ധ, ഒറ്റയാൾ പട്ടാളം, നീലഗിരി, എന്നോടിഷ്ടം കൂടാമോ എന്നീ ചിത്രങ്ങളിലും അവർ വേഷമിട്ടു. ഇതിൽ യോദ്ധയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. റോജയിലെ അഭിനയത്തിന‌് തമിഴ‌്നാട്‌ സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചു. ഈ വേഷം കരിയറിലെ വഴിത്തിരിവുമായി. ബോളിവുഡിൽ പിന്നെ മധുബാലയുടെ കാലമായി. ഇരുപതിലധികം ഹിന്ദി ഹിറ്റുകളിൽ നായികയായി. ബോളിവു‌ഡ‌് ബന്ധുബലത്തിലും മധുബാല തന്നെയാണ‌്താരം. ഹേമമാലിനിയുടെ സഹോദരന്റെ മകളായ അവർ, ജൂഹിചൗള, ഇഷാ ഡിയോൾ എന്നിവരുടെ അടുത്ത ബന്ധുകൂടിയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top