മുംബെെ > ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണെന്ന നിലപാട് ആവർത്തിച്ച് നടി സായ് പല്ലവി. രാജ്യത്ത് ഒരാൾക്കും തന്റെ മതപരമായ വ്യക്തിത്വത്തിന്റെ പേരിൽ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അവർ പറഞ്ഞു. കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുസംരക്ഷണത്തിന്റെ പേരിൽ മുസ്ലിങ്ങൾക്കെതിരെ ഉണ്ടാകുന്ന ആക്രമണവും ഒന്നാണെന്ന സായ് പല്ലവിയുടെ പ്രസ്‌താവനയ്ക്കെക്കെതിരെ ബജ്റംഗദളുകാർ ഹെെദരാബാദ് പൊലീസിൽ പരാതിനൽകിയിരുന്നു. വിഷയത്തിൽ വിശദീകരണം നൽകിക്കൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് സായ് പല്ലവി പ്രതികരിച്ചത്. വംശഹത്യയും അതിന്റെ ദുരിതം പേറുന്ന തലമുറകളെയും താൻ നിസ്സാരവൽക്കരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..