23 December Monday

വില്ലന്‌ പിറന്നാൾ സമ്മാനം; സെയ്‌ഫ്‌ അലി ഖാന്റെ ദേവരയിലെ ഗ്ലിംപ്സ് വീഡിയോ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

മുംബൈ > സെയ്‌ഫ്‌ അലി ഖാന്റെ ജന്മദിനത്തോടനുബന്ധിച്ച് ദേവര സിനിമയിൽ അദ്ദേഹം അവതരിപ്പിക്കുന്ന ‘ഭൈര' എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കൊരട്ടല ശിവ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 27-നാണ് സിനിമയുടെ റിലീസ്‌.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാന്‍വി കപൂറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായാണ്‌ പുറത്തിറങ്ങുന്നത്‌. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, എഡിറ്റർ: ശ്രീകര്‍ പ്രസാദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top