19 December Thursday

'എന്റെ സുഹൃത്തുക്കൾക്കും സഹോദരിമാർക്കും ‌സ്നേഹം, ആദരം' : ഡബ്ല്യൂസിസിയെ പ്രശംസിച്ച് സമാന്ത

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

വുമൺ ഇൻ സിനിമ കളക്ടീവിനെ (ഡബ്ല്യുസിസി) പ്രശംസിച്ച് തെന്നിന്ത്യൻ താരം സമാന്ത. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ സാഹചര്യത്തി​ലാണ് സമാന്തയുടെ അഭിനന്ദനം. ഡബ്ല്യൂസിസിയുടെ ഭാഗത്ത് നിന്നുണ്ടായ പരിശ്രമങ്ങൾ വെറുതേ ആയില്ലെന്ന് അവർ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു സമാന്തയുടെ വാക്കുകൾ.

"കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ ഡബ്ല്യൂസിസിയുടെ ഗംഭീരമായ പ്രവർത്തനങ്ങൾ പിന്തുടരുന്നു. അത്ര എളുപ്പമായിരുന്നില്ല അവരുടെ യാത്ര. ഇപ്പോൾ കമ്മിറ്റിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ പുറത്തു വരുമ്പോൾ നാം ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു. സുരക്ഷിതവും ആദരവ് ലഭിക്കുന്നതുമായ തൊഴിലിടം അനിവാര്യമാണ്, അത് സൃഷ്ടിച്ചെടുക്കുന്നതിന് പോലും വലിയ യുദ്ധങ്ങൾ വേണ്ടി വന്നു. എന്തായാലും അവരുടെ പരിശ്രമങ്ങൾ വെറുതേയായില്ല. അനിവാര്യമായ മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്ന് പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ എന്റെ സുഹൃത്തുക്കൾക്കും സഹോദരിമാർക്കും സ്നേഹം... ആദരം!"- സമാന്ത എഴുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top