13 November Wednesday

ജൂറിയെ അതിശയിപ്പിച്ച ആവാസവ്യൂഹം; മികച്ച ചിത്രം ഏതെന്നതിന്‌ ഒരുത്തരം

സ്വന്തം ലേഖകൻUpdated: Friday May 27, 2022

കൃഷാന്ദ്‌ ആർ കെ

തിരുവനന്തപുരം > അവസാന റൗണ്ടിലെത്തിയ 29 ചിത്രവും കണ്ടുകഴിഞ്ഞപ്പോൾ മികച്ച ചിത്രം ഏതെന്ന ചോദ്യത്തിന്‌ ജൂറിക്ക് മുന്നിൽ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. ആവാസവ്യൂഹം. അവതരണത്തിലെയും ആഖ്യാനശൈലിയിലെയും പുതുമകൊണ്ട്‌ ജൂറിയെ അതിശയിപ്പിച്ച ചിത്രം. കൃഷാന്ദ്‌ ആർ കെ എന്ന യുവസംവിധായകൻ ഒരുക്കിയ ആവാസവ്യൂഹം 2021 ലെ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ജൂറിയുടെ അകമഴിഞ്ഞ പ്രശംസനേടി.

കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകശ്രദ്ധ നേടിയ ‘ആവാസവ്യൂഹം’ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. കൃഷാന്ദിന്റെ ആദ്യ സിനിമ വൃത്താകൃതിയിലുള്ള ചതുരം 2019ലെ ഐഎഫ്‌എഫ്‌കെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഭൂമുഖത്തെ ജീവജാലങ്ങൾ ഉൻമൂലനം ചെയ്യപ്പെടുന്ന പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ചലച്ചിത്രഭാഷയിലൂടെ ആവിഷ്‌കരിക്കാനുള്ള ശ്രമമമാണ്‌ ചിത്രം. നർമ്മരസമാർന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസവ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഗൗരവം ചോരാതെ അവതരിപ്പിച്ചതിനാണ്‌ പുരസ്‌കാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top