22 December Sunday

പ്രേം നസീർ അവാർഡ്​ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

തിരുവനന്തപുരം> നടൻ പ്രേം നസീറിന്റെ സ്മരണാർത്ഥം പ്രേം നസീർ സുഹൃത് സമിതി ഉദയ സമുദ്രയുടെ 2023ലെ സമകാലിക ഫീച്ചർ സിനിമയുടെ സംവിധായകനുള്ള അവാർഡ് ‘അനക്ക്​ എന്തിന്‍റെ കേടാ’യുടെ സംവിധായകൻ ഷമീർ ഭരതന്നൂരിന് സമ്മാനിച്ചു. സംസ്ഥാന ചലചിത്ര അക്കാദമി വൈസ്​ ചെയർമാൻ പ്രേം കുമാർ അവാർഡ്​ വിതരണം നിർവഹിച്ചു.

ഗായകൻ പന്തളം ബാലൻ പ്രശസ്തിപത്രം കൈമാറി. ചടങ്ങിൽ മണിയൻപിള്ള രാജു, അടൂർ പ്രകാശ്​ എം.പി, ജൂറി ചെയർമാൻ പ്രമോദ്​ പയ്യന്നൂർ തുടങ്ങിയവർ സംബന്​ധിച്ചു. സമ്മേളനം ബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസ്​ ഉദ്​ഘാടനം ചെയ്തു.

മികച്ച നടൻ ജോജു ജോർജ്​, മികച്ച സംവിധായകൻ രോഹിത്​ എം.ജി കൃഷ്ണൻ, മികച്ച സഹനടൻ എം.ആർ ഗോപകുമാർ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. ഒസാൻ സമുദായക്കാരുടെ കഥ പറയുന്ന ‘അനക്ക്​ എന്തിന്‍റെ കേടാ’ ഇതുവരെ വിവിധതരത്തിലുള്ള ഏഴ്​ അവാർഡുകളാണ്​ നേടിയത്​.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top