23 December Monday

"എനിക്ക്‌ മടുത്തു ബ്രദേഴ്‌സ്‌... സത്യായിട്ടും'; നിർമാതാവിന്റെ വധഭീഷണിയെന്ന്‌ യുവനടൻ ഷെയിൻ നിഗം ഇൻസ്റ്റാഗ്രാം ലൈവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

യുവതാരം ഷെയിൻ നിഗമിനെതിരെ സിനിമാനിർമാതാവിന്റെ വധഭീഷണിയെന്ന്‌ പരാതി. ഇൻസ്റ്റാഗ്രാം ലൈവിലാണ്‌ താരം വേദനയോടെ ഭീഷണിക്കാര്യം വെളിപ്പെടുത്തിയത്‌. സംഭവത്തിൽ താര സംഘടനയായ എഎംഎംഎക്ക്‌ ഷെയിൻ പരാതി നൽകി.

വെയിൽ എന്ന സിനിമയുടെ നിർമാതാവിൽ നിന്നാണ്‌ തനിക്ക് വധഭീഷണി നേരിട്ടതെന്ന്‌ ബുധനാഴ്‌ച രാത്രി ഷെയിൻ ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞു. ആരാധകരോടുള്ള വെളിപ്പെടുത്തലിൽ താരം ഇടക്കിടെ സങ്കടപ്പെടുന്നുമുണ്ട്‌.

‘വെയിൽ’ സിനിമയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞതിനുശേഷം താൻ ‘കുർബാനി’ എന്ന സിനിമക്കായി മാങ്കുളത്തു പോയി. മാങ്കുളത്തെ ചിത്രീകരണം കഴിഞ്ഞ്‌ അടുത്ത ഗെറ്റപ്പിനു വേണ്ടി മുടി വെട്ടി. തലയുടെ പിറകുവശത്ത്‌ അൽപ്പം  മുടി  കുറഞ്ഞു പോയതിനാണ് ഗുഡ്‌വിൽ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ചെയ്യുന്ന ‘വെയിലി’ന്റെ പ്രൊഡ്യൂസർ ജോബി ജോർജ് വധഭീഷണി മുഴക്കിയതെന്ന്‌ ഷെയിൻ പറഞ്ഞു.

ആരെയും ബുദ്ധിമുട്ടിക്കാതെ സമാധാനമായി മാത്രം ജീവിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ. ഒരു സിനിമാ താരത്തിന്റെ  മകനായി ഈ ഇൻഡസ്ട്രിയിൽ വന്നിട്ട് കൂടി തനിക്കിതാണ് നേരിടേണ്ടി വരുന്നത്‌. ഇനിയെന്താണ് സംഭവിക്കുക എന്നറിയില്ല. ഞാൻ പൊതുവേ ഇത്തരം കാര്യങ്ങൾ പറഞ്ഞ്‌ ലൈവിൽ വരാറില്ല.  എനിക്ക്‌ മടുത്തു ബ്രദേഴ്‌സ്‌...സത്യായിട്ടും!.. ലൈവിൽ ഷെയിൻ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top