23 December Monday

ഷെയിൻ നിഗം ചിത്രം ‘ഹാൽ' ടീസർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

കൊച്ചി > ഷെയിൻ നിഗത്തിനെ പ്രധാന കഥാപാത്രമാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്‌. സാക്ഷി വൈദ്യ, ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഷാദ്‌ കോയയാണ്‌ സിനിമയുടെ രചന നിർവഹിക്കുന്നത്‌. ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത ഹാലിനുണ്ട്.

‘ഇതൊരു ഗംഭീര പ്രണയകാവ്യം’ എന്ന തലക്കെട്ടോട്‌ കൂടിയാണ്‌ അണിയറ പ്രവർത്തകർ ടീസർ പുറത്തിറക്കിയിരിക്കുന്നത്‌. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം ചിത്രം റിലീസ് ചെയ്യും. നന്ദഗോപൻ വി ആണ് ചിത്രത്തിന്റെ സംഗീതം. ക്യാമറ: രവി ചന്ദ്രൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top