ഡിസ്നിയുടെ ക്ലാസിക് അനിമേഷൻ ചിത്രമായ സ്നോവൈറ്റിന്റെ പുതിയ സിനിമ 2025 മാർച്ചിൽ തിയറ്ററുകളിലെത്തും. റേച്ചൽ സെഗ്ളർ സ്നോ വൈറ്റ് രാജകുമാരിയായെത്തുന്ന ചിത്രത്തിൽ പ്രശസ്ത നടി ഗാൽ ഗഡോട്ടാണ് ക്രൂരയായ രാജ്ഞിയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഡിസ്നി പുറത്തുവിട്ടു. 2025 മാർച്ച് 21ന് ചിത്രം തിയറ്ററുകളിലെത്തും.
മാർക്ക് വെബ്ബാണ് സംവിധാനം. എറിൻ ക്രെസിഡ വിൽസണും ബാർബി സംവിധായിക ഗ്രെറ്റ ഗെർവിഗുമാണ് സഹ എഴുത്തുകാർ. സ്നോവൈറ്റായി വേഷമിടുന്ന നാലാമത്തെ അഭിനേത്രിയാണ് റേച്ചൽ സെഗ്ളർ. 1997ൽ പുറത്തിറങ്ങിയ സ്നോവൈറ്റ്: ദ ടെറർ ഓഫ് ടെയിലിൽ മോണിക്ക കീനും 2012ലെ സ്നോവൈറ്റ് ആൻഡ് ദ ഹണ്ട്സ്മാനിൽ ക്രിസ്റ്റീൻ സ്റ്റിവർട്ടും മിറർ മിററിൽ ലില്ലി കോളിൻസുമാണ് മുമ്പ് സ്നോവൈറ്റായി എത്തിയത്.
1937ൽ പുറത്തിറങ്ങിയ സ്നോവൈറ്റ് ആൻഡ് ദ സെവൻ ഡ്വാർഫ്സാണ് ക്ലാസിക് കഥയുടേതായി ആദ്യം പുറത്തിറങ്ങിയ ചിത്രം. നിരവധി അനിമേഷൻ ചിത്രങ്ങളും ഫീച്ചർ ഫിലിമുകളും സ്നോവൈറ്റിനെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..