22 December Sunday

ബേസിലും നസ്രിയയും ഒന്നിക്കുന്ന "സൂക്ഷ്മദർശിനി'; റിലീസ് തിയതി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

കൊച്ചി > ബേസിൽ ജോസഫും നസ്രിയ നസീമും ഒന്നിക്കുന്ന സൂക്ഷ്മ​ദർശിനിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 22ന് തിയറ്ററുകളിലെത്തും. എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രം ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. എം സി ജിതിന്റെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. സംഗീതം- ക്രിസ്റ്റോ സേവ്യർ.

ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്ന ചിത്രമാണിത്. ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശരൺ വേലായുധനാണ്‌ ഛായാഗ്രഹണം. ചിത്രസംയോജനം: ചമൻ ചാക്കോ. നോൺസെൻസ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദർശിനി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top