22 December Sunday

ബേസില്‍-നസ്രിയ ചിത്രം സൂക്ഷ്മദര്‍ശിനിയുടെ ചിത്രീകരണം പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കൊച്ചി > ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നസ്രിയ ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി എത്തുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ എന്നിവരാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരാണ്‌ സിനിമയുടെ രചന. ക്രിസ്റ്റോ സേവ്യറാണ്  സംഗീതം. ഛായാഗ്രഹണം ശരൺ വേലായുധനും ചിത്രസംയോജനം ചമൻ ചാക്കോയും നിർവഹിച്ചിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top