22 September Sunday

കായിക കേരളത്തിനുള്ള ട്രിബ്യൂട്ട്; ശ്രദ്ധേയമായി "സ്പിരിറ്റ്‌ ഓഫ് കപ്പ് '

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

കൊച്ചി > കേരളം രാജ്യത്തിന് സംഭാവന നൽകിയ ഒരു പിടി താരങ്ങൾക്ക് ട്രിബ്യൂട്ട് ഒരുക്കി കപ്പ് സിനിമയുടെ അണിയറ പ്രവർത്തകർ. 'സ്പിരിറ്റ്‌ ഓഫ് കപ്പ്' എന്ന ടാഗ് ലൈനോടെ ഇറങ്ങിയ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ആർസി ആണ്.

നടൻ ആന്റണി വർഗീസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ബേസിൽ ജോസഫ്, മാത്യു തോമസ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ, റിയ ഷിബു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചല മേരി ആൻ്റണി എന്നിവർ നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അൽഫോൺസ് പുത്രനാണ്. നവാഗതനായ സഞ്ജു വി സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് സെപ്തംബർ 27ന് സെഞ്ച്വറി റിലീസ് തിയേറ്ററുകളിൽ എത്തിക്കും.

ഗുരു സോമസുന്ദരം, ജൂഡ് ആന്തണി ജോസഫ്, ആനന്ദ് റോഷൻ, കാർത്തിക്ക് വിഷ്ണു, തുഷാര പിള്ള, മൃണാളിനി എന്നിവരും സിനിമയിലുണ്ട്. സംഗീതം-  ഷാൻ റഹ്മാൻ, തിരക്കഥ- അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം. ഛായാഗ്രഹണം- നിഖിൽ എസ് പ്രവീൺ. എഡിറ്റിംഗ്- റെക്സൺ ജോസഫ്. കലാസംവിധാനം- ജോസഫ് തെല്ലിക്കൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പൗലോസ് കുറുമുറ്റം. പ്രൊഡക്ഷൻ കൺടോളർ- നന്ദു പൊതുവാൾ. പ്രൊജക്റ്റ്‌ ഡിസൈനർ - മനോജ്‌ കുമാർ പറപ്പള്ളിൽ. പിആർഓ- റോജിൻ കെ റോയ്, മാർക്കറ്റിംഗ്- സിനിമ നെറ്റ്‌വർക്ക്, ടാഗ് 360.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top