23 December Monday

സൂര്യ ചിത്രം കങ്കുവ നവംബറിൽ റിലീസ്‌ ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ചെന്നൈ > സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവയുടെ റിലീസ് തീയതി പുറത്ത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങിയ ചിത്രം നവംബർ 14ന് ലോകവ്യാപകമായി റിലീസ്‌ ചെയ്യും. 38 ഭാഷകളിലായിരിക്കും സിനിമയുടെ റിലീസ്‌. 350 കോടി മുടക്കിയെടുത്ത ചിത്രം നിർമിച്ചിരിക്കുന്നത്‌ സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ്. ശ്രീ ഗോകുലം മൂവീസണ്‌ സിനിമ കേരളത്തിലെത്തിക്കുന്നത്‌.

രണ്ട് ഭാഗങ്ങളായാണ് കങ്കുവ ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായ ചിത്രത്തിലെ നായിക ദിശാ പട്ടാണിയാണ്‌. 1500 വർഷങ്ങൾക്ക്‌ മുൻപ്‌ നടന്ന കഥകൾ പറയുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌ മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്നാണ്‌. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് ചത്രത്തിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌.

ഛായാഗ്രഹണം: വെട്രി പളനിസാമി, സംഗീതം: ദേവിശ്രീ പ്രസാദ്, എഡിറ്റർ: നിഷാദ് യൂസഫ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top