19 December Thursday

​ഗ്യാങ്സ്റ്ററായി വീണ്ടും സൂര്യ; റോളക്സിനെ കടത്തിവെട്ടുമോ?

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ചെന്നൈ > സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന സൂര്യ 44നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കയാണ് അണിയറപ്രവർത്തകർ. സൂര്യയുടെ 49ാം പിറന്നാളാണിന്ന്.

പ്രണയം, ചിരി, യുദ്ധം ('ലവ് ലാഫ്റ്റര്‍ വാര്‍') എല്ലാം കാത്തിരിക്കുന്നത് ഒരാൾക്ക് വേണ്ടിയാണ് എന്നാണ് ടീസർ വീഡിയോയുടെ ആദ്യത്തിൽ കാണിക്കുന്നത്. അത് കഴിഞ്ഞ് മാസ് എൻട്രിയുമായി വരുന്ന സൂര്യയെയും കാണാം.

സൂര്യയുടെ കരിയറിലെ 44 -ാം ചിത്രമാണിത്. ആൻഡമാൻ ആണ് പ്രധാനലൊക്കേഷൻ. 80 കാലഘട്ടത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു.

ഇതിനോടകം തന്നെ വിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. സിനിമ വേറെ ലെവൽ ആയിരിക്കുമെന്ന് തന്നെയാണ് ഓരോ ആരാധകരുടേയും പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top