19 December Thursday
മലയാളത്തിലേക്കാൾ തമിഴിൽ കൂടുതലാണ്

അതിക്രമം സഹിക്കാതെ മലയാളി നടിക്ക് ചെന്നൈ വിടേണ്ടി വന്നു; രേഖ നായർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ചെന്നൈ: തമിഴ് സിനിമയിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാൽ പ്രമുഖരടക്കം 500 പേരെങ്കിലും കുടുങ്ങുമെന്ന് നടി രേഖാ നായർ.

തമിഴ് സിനിമയിൽ സ്ത്രീകൾ വ്യാപകമായി അതിക്രമങ്ങൾക്ക് ഇരയാവുന്നുണ്ട്. ഇതുകാരണം മലയാളിയായ ഒരു നടിക്ക് ഇവിടെനിന്ന് താമസം മാറ്റേണ്ടിവന്നിട്ടുണ്ടെന്നും രേഖാ നായർ വെളിപ്പെടുത്തി.

നടിമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ മലയാളത്തിലേക്കാൾ തമിഴിൽ കൂടുതലാണ്. ശബ്ദമുയർത്താൻ എല്ലാവർക്കും ഭയമാണ്. മുൻപ്‌ താൻ ശ്രമിച്ചതോടെ അവസരങ്ങൾ നഷ്ടമായ സാഹചര്യമുണ്ടായി.

കേരളത്തിൽ കുറ്റ കൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ വിശദമായ അന്വേഷണം നടക്കും. അതിനാൽ കേസുകൾ വേഗത്തിൽ വെളിച്ചത്തു വരും. ഇതിനർഥം മലയാളസിനിമയിൽമാത്രമാണ് പ്രശ്നങ്ങളെന്നല്ല. രേഖാ നായർ പറഞ്ഞു.

 

മലയാളിയായ രേഖ ഇപ്പോൾ സിനിമകളിൽ പൊതുവെ സജീവമല്ല. തമിഴ്നാട്ടിൽ ടി.വി. ഷോകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടിയാണ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top