17 September Tuesday

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബോണിൽ മനോരാജ്യം: സിനിമയുടെ ടീസർ ജയസൂര്യ പങ്കു വെച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കൊച്ചി> ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബോൺ 2024ലേക്ക് സെലക്ഷൻ കിട്ടി മനോരാജ്യം. സിനിമയുടെ ടീസറിലൂടെയാണ് വിവരം അണിയറ പ്രവർത്തകർ പങ്കുവെച്ചത്.
ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന 'മനോരാജ്യം' സിനിമയുടെ ടീസർ ജയസൂര്യയുടെ പേജിലൂടെയാണ് റിലീസായത്. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം  ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.

രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി,യശ്വിജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷ്കളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായുള്ള ഫാമിലി ഡ്രാമയാണ് മനോരാജ്യം.
മധേസ് ആർ ക്യാമറമാൻ ആയിട്ടുള്ള ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. റഷീദ് പാറക്കൽ, രഞ്ജിത മേനോൻ എന്നിവരുടെ വരികൾക്ക് യുനസിയോ യാണ് ഈണം നൽകിയിരിക്കുന്നത്. കോ പ്രൊഡ്യൂസർ: -രശ്മി ജയകുമാർ, മാർക്ക്‌ യു എസ് കോൺസെപ്ഷൻ: - അയൂബ് തലശ്ശേരി പറമ്പിൽ, ബിജിഎം: -സുപ, രാമു,ആർട്ട്‌ ഡയറക്ടർ:- ശ്രീരാജ് രാജപ്പൻ, രെജു റാഫെൽ, മേക്കപ്പ്: -ലിജി വർഗീസ്,യാഷ്വി ജസ്വൽ, പ്രൊഡക്ഷൻ കൺട്രോളർ: - പി സി മുഹമ്മദ്‌, കോസ്റ്റുംസ്: - ശബാന,ഇയ്ന, എ ആർ ഹാൻഡ്‌ലൂംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: -ലിനീഷ് ജോൺ, കളറിസ്റ്റ്: - ബിലാൽ റഷീദ്, സൗണ്ട് ഡിസൈൻ -കരുൺ പ്രസാദ്, പി ആർ ഒ:  -സുനിത സുനിൽ, അസോസിയേറ്റ് ഡയറക്ടർ: -നൈനാർ ഷെരിഫ്, അസിസ്റ്റന്റ് ഡയറക്ടർ: -സുബിൻ ജോസഫ്, അസോസിയേറ്റ് ക്യാമറമാൻ: - അഷ്‌കർ അലിഖാൻ, സ്റ്റിൽസ്: -നിസാർ മൊയ്‌ദീൻ,ഡിസൈൻ: - സജീഷ് എം ഡിസൈൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top