18 October Friday

താനാര ആഗസ്ത്‌ ഒമ്പതിന് തിയറ്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കൊച്ചി> റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ (ഹു ആർ യു) എന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ആഗസ്ത്‌ ഒമ്പതിന് തിയറ്ററുകളിലെത്തും.

വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായിയാണ്  ചിത്രത്തിന്റെ നിർമാണം. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹാ ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ജിബു ജേക്കബ്, പോൾ താടിക്കാരൻ, രാജേഷ് പുന്നശ്ശേരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ: - ഹരി നാരായണൻ, സംഗീതം: - ഗോപി സുന്ദർ, ഛായാഗ്രഹണം: -വിഷ്ണുനാരായണൻ, എഡിറ്റിംഗ്: - വി സാജൻ, കോ- പ്രൊഡ്യൂസർ: -സുജ മത്തായി, വാഴൂർ ജോസ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top