22 December Sunday

വിടുതലൈ പാർട്ട് 2ന്റെ റിലീസിങ് തീയതി പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

ചെന്നൈ > മഞ്ജു വാര്യരും വിജയ് സേതുപതിയും ഒന്നിക്കുന്ന വിടുതലൈ പാർട്ട് രണ്ടിന്റെ റിലീസ് തീയതി പുറത്തു വിട്ടു. 2024 ഡിസംബർ 20ന് തിയറ്ററുകളിലേക്കെത്തുമെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമാണം. ഇളയരാജയുടെ സം​ഗീതമാണ് വിടുതലൈ പാർട്ട് രണ്ടിന്റെ മറ്രൊരു സവിശേഷത.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top