23 December Monday

'അർദ്ധരാത്രി' ചിത്രീകരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

കൊച്ചി > മസ്കറ്റ് മൂവി മേക്കേഴ്സിന്റെയും ഔറ മൂവിസിന്റെയും ബാനറിൽ നിസാമുദ്ദീൻ നാസർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അർദ്ധരാത്രി എന്ന ചിത്രം എറണാകുളം മാടവനയിൽ ചിത്രീകരണം ആരംഭിച്ചു. മമിത ബൈജു,അൻവർ സാദത്ത് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച സ്കൂൾ ഡയറി എന്ന ചിത്രത്തിന് ശേഷം അൻവർ സാദത്ത് നായകനായും  ഡയാന ഹമീദ്  നായികയായും എത്തുന്നു.

ബിനു അടിമാലി, ചേർത്തല ജയൻ, നാരായണൻകുട്ടി, കലാഭവൻ റഹ്മാൻ,കാർത്തിക് ശങ്കർ, അജിത്കുമാർ ( ദൃശ്യംഫെയിം )ഷെജിൻ, രശ്മി അനിൽ എന്നിവരും മറ്റു താരങ്ങളും അഭിനയിക്കുന്നു. പരസ്പരം കമിതാക്കളായ ദമ്പതികൾ ജീവിതത്തിൽ ഒത്തു ചേർന്നപ്പോൾ  ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളും, ഇവരുടെ സ്വരച്ചേർച്ച ഇല്ലായ്മയും ആണ് ചിത്രത്തിന് ഇതിവൃത്തം. ഹ്യൂമർ പശ്ചാത്തലത്തിൽ പറയുന്ന കുടുംബ ചിത്രമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top