23 December Monday

ധ്യാനും അജു വർഗീസും സണ്ണിവെയ്നും ഒന്നിക്കുന്ന ‘ത്രയം’ സിനിമയുടെ റിലീസ്‌ ഡേറ്റ്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

കൊച്ചി > ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ത്രയം’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിലെത്തും.

നിയോ-നോയിർ ജോണറില്‍ എത്തുന്ന ചിത്രത്തിൽ രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്,  കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിച്ചിരിക്കുന്നു. ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവുമെഴുതുന്ന സിനിമയാണ് ത്രയം. സംഗീതം: അരുണ്‍ മുരളിധരന്‍, എഡിറ്റര്‍: രതീഷ് രാജ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top