22 December Sunday

ലോറൻസ് ബിഷ്ണോയിയെ അയക്കട്ടെ: സൽമാൻ ഖാന്റെ പിതാവിനെ ഭീഷണിപ്പെടുത്തി ദമ്പതികൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

മുംബൈ> ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലിം ഖാന് നേരെ വധഭീഷണി. പ്രഭാത സവാരിക്കിടെ ബാന്ദ്രയില്‍ വച്ച് ബൈക്കിലെത്തിയ ദമ്പതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ജയിലിൽ കഴിയുന്ന ​ഗുണ്ടാത്തലവൻ ലോറന്‍സ് ബിഷ്‌ണോയിയെ അയക്കട്ടെ എന്ന് പറഞ്ഞായിരുന്നു ഭീഷണി. ദമ്പതികള്‍ അറസ്റ്റിലായി.

രാവിലെ വീടിനടിത്തുള്ള ബെഞ്ചിൽ ഇരിക്കുന്ന സലിം ഖാന്റെ മുന്നിലേക്ക് ബൈക്കിലെത്തിയ ദമ്പതികൾ വണ്ടി നിർത്തി ഭീഷണി മുഴക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതാണ് ഇവരെ പിടികൂടാന്‍ സഹായിച്ചത്.

ഗുണ്ടാ നേതാവായ ലോറന്‍സ് ബിഷ്‌ണോയ് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ നിർദേശപ്രകാരം മാസങ്ങൾക്ക് മുന്നേ ​​ഗുണ്ടകളെത്തി സമാനെ വെടിയുതിർക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ആറുപേര്‍ പൊലീസ് പിടിയിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top