23 December Monday

ഇങ്ങനെയായിരുന്നു തുടക്കം ; ടൊവിനോ തോമസ് ഓർമകൾ പങ്കുവയ്‌ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 30, 2020

എട്ടുവർഷംമുമ്പ്‌, ആദ്യ സിനിമയിൽ തലകാണിച്ച ഓർമ പങ്കുവയ്‌ക്കുകയാണ്‌ നടൻ ടൊവിനോ തോമസ്. താരം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച പഴയ ചിത്രത്തിൽ ആരാധകർ കമന്റും ലൈക്കുമിട്ട്‌ വൈറലാക്കുകയാണ്‌. മണിക്കൂറുകൾക്കുള്ളിൽ ചിത്രം അരലക്ഷം ലൈക്ക്‌ കടന്നു.

എൻജിനിയറിങ് ജോലി വിട്ട് സിനിമയെന്ന മോഹവുമായി ഏറെ കാലം നടന്ന് ഒടുവിൽ ചെറിയ വേഷങ്ങളിലൂടെ അവിടെയും ഇവിടെയുമായി കയറിപ്പറ്റി ഒടുവിൽ നായകനായി കുതിച്ചുയർന്ന താരമാണ് ടൊവിനോ. 2012ൽ പുറത്തുവന്ന പ്രഭുവിന്റെ മക്കൾ ആയിരുന്നു  ആദ്യ ചിത്രം. 


 

എട്ടുവർഷംമുമ്പത്തെ സിനിമയിലെ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു: "ഇതാണ് എല്ലാത്തിന്റെയും തുടക്കം. എട്ടു വർഷംമുമ്പ് ഈ ദിവസം. ഒരു സിനിമാ ക്യാമറയ്ക്കുമുമ്പിൽ  എത്തിപ്പെട്ട നിമിഷം. സൈഡിലും പിറകിലുമൊക്കെനിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം.'

പ്രഭുവിന്റെ മക്കളിലെ ‘സോഷ്യലിസം വന്നാൽ’ എന്ന ഗാനരംഗത്തിലെ ചിത്രങ്ങളാണ്  പങ്കുവച്ചത്.  സജീവൻ അന്തിക്കാട് സംവിധാനംചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ട്, സ്വാസിക, മധു, കലാഭവൻ മണി, സലിംകുമാർ,  ജീജോയ് തുടങ്ങിയവരും അണിനിരന്നിരുന്നു. ചിത്രത്തിൽ ചെഗുവേര സുധീരൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. അനൂപ്‌ ചന്ദ്രന്‌ പിറകിലായി ജാഥവിളിച്ചു പോകുന്നതാണ്‌ സീൻ.

‘നിങ്ങളെ ഡെഡിക്കേഷൻ ആണ് ബ്രോ നിങ്ങളെ മുന്നോട്ടുനയിച്ചത്. ആത്മാർഥമായി ചെയ്‌തതൊന്നും പാഴാകില്ല’ ആരാധകരുടെ കമന്റുകൾ ഇങ്ങനെ നീണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top