22 December Sunday

തുംബാഡ് റീ റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

മുംബൈ > ശ്രദ്ധേയമായ ഹോളിവുഡ് ഹൊറർ ചിത്രം തുംബാഡ് റീ റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. ആ​ഗസ്ത് 30ന് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമെന്നാണ് വിവരം. 2018 ൽ റാഹി അനിൽ ബാവെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു.

മിതേഷ് ഷാ, ആദേശ് പ്രസാദ്, ആനന്ദ് ഗാന്ധി എന്നിവർക്കൊപ്പം ബി ബാർവെയും ചേർന്നാണ് തിരക്കഥ രചിച്ചത്. സോഹം ഷാ, ആനന്ദ് എൽ. റായ്, മുകേഷ് ഷാ, അമിത ഷാ എന്നിവരാണ് ചിത്രം നിർമിച്ചത്. മഹാരാഷ്ട്രയിലെ ഗ്രാമമായ തുംബാദിൽ മറഞ്ഞിരിക്കുന്ന നിധി തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top