19 December Thursday

മാത്യു തോമസ്‌-ശ്രീനാഥ്‌ ഭാസി കൂട്ടുകെട്ടിൽ ‘ഉടുമ്പന്‍ചോല വിഷന്‍'; ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

കൊച്ചി > മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്ര കഥാപാത്രമായ ‘ഉടുമ്പന്‍ചോല വിഷന്‍' സിനിമയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്‌. എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ദിഖ്, അശോകൻ, ദിലീഷ് പോത്തൻ, സുദേവ് ​​നായർ, ബാബുരാജ്, അഭിറാം രാധാകൃഷ്ണൻ, ജിനു ജോസ്, ഷഹീൻ സിദ്ദിഖ്, ഭഗത് മാനുവൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അലൻ റോഡ്നി രചന നിർവഹിക്കുന്ന ചിത്രത്തിൽ- വിഷ്ണു തണ്ടാശ്ശേരിയാണ്‌ ഛായാഗ്രഹണഹും വിവേക് ​​ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഗോപി സുന്ദറാണ്‌ സംഗീതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top