22 December Sunday

‘വാഴ’ ട്രെയ്‌ലർ പുറത്തിറങ്ങി; റിലീസ്‌ ആഗസ്ത്‌ 15ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കൊച്ചി > ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന 'വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആഗസ്‌ത്‌ 15നാണ്‌ സിനിമയുടെ റിലീസ്‌.

സോഷ്യൽ മീഡിയയിലുടെ പ്രശസ്‌തരായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ്‌ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ജഗദീഷ്,  നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്‌.

നീരജ് മാധവ് ചിത്രം 'ഗൗതമൻ്റെ രഥം'ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'. വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവരാണ്‌ സിനിമയുടെ നിർമാണം. അരവിന്ദ് പുതുശ്ശേരിയാണ്‌ സിനിമയുടെ ഛായാഗ്രഹണം. കണ്ണൻ മോഹനാണ്‌ എഡിറ്റർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top