27 December Friday

റീ റിലീസിൽ നേട്ടം കൊയ്ത് ഷാറൂഖ്- പ്രീതി സിന്റ ചിത്രം "വീർ സാറ'; 100 കോടി ക്ലബ്ബിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

മുംബൈ > റീ റിലീസിൽ നേട്ടം കൊയ്ത് ഷാറൂഖ് ഖാൻ- പ്രീതി സിന്റ ചിത്രം വീർ സാറ. സെപ്തംബർ 13ന് റിലീസ് ചെയ്ത ചിത്രം 8 ദിവസം പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബ്ബിലെത്തിയതായാണ് വിവരം. 2004ലാണ് ചിത്രം ആദ്യം പുറത്തിറങ്ങിയത്. 20 വർഷത്തിനു ശേഷം എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആ​ഗോളവ്യാപകമായി 98 കോടിയാണ് 2004ൽ റിലീസ് ചെയ്തപ്പോൾ ചിത്രത്തിന് ലഭിച്ചത്.

സിനിമ ട്രാക്കിങ് സൈറ്റുകളാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയ വിവരം പുറത്തുവിട്ടത്. യഷ് രാജ് ഫിലിംസ് നിർമിച്ച ചിത്രം യഷ് ചോപ്രയാണ് സംവിധാനം ചെയ്തത്. ഷാറൂഖിനും പ്രീതി സിന്റയ്ക്കുമൊപ്പം റാണി മുഖർജി, അമിതാഭ് ബച്ചൻ, ഹേമാ മാലിനി, മനോജ് ബാജ്പേയി, ബോമൻ ഇറാനി, കിരൺ ഖേർ, അനുപം ഖേർ, ദിവ്യാ ദത്ത തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top