05 October Saturday

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കൊച്ചി > സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്ത വേട്ടയ്യന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഒക്ടോബർ ആറ്‌, ഞായറാഴ്ച മുതൽ. നാളെ രാവിലെ 10 മണി മുതൽ ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ വേട്ടയ്യന്റെ ടിക്കറ്റുകൾ ലഭ്യമാകും. ഒക്ടോബർ 10 - നാണ്‌ സിനിമയുടെ റിലീസ്‌. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യൻ കേരളത്തിൽ വിതരണം ചെയ്യുന്നത്‌ ശ്രീ ഗോകുലം മൂവീസാണ്.

രണ്ട് ദിവസം മുൻപ് സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ്‌ ലഭിച്ചിരിക്കുന്നത്‌. രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും വേഷമിട്ട വേട്ടയ്യനിൽ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം:- എസ് ആർ കതിർ, സംഗീതം:- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്:- ഫിലോമിൻ രാജ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top