21 December Saturday

വേട്ടയ്ക്കൊരുങ്ങി ‘സൂപ്പർസ്റ്റാർ’; രജനീകാന്ത് ചിത്രം വേട്ടയ്യന്റെ ട്രെയ്‌ലർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ചെന്നൈ > സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്ത വേട്ടയ്യന്റെ ട്രെയ്‌ലർ പുറത്ത്. മാസ്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം മുൻപ് സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ്‌ ലഭിച്ചിരുന്നു. ഒക്ടോബർ 10 - നാണ്‌ സിനിമയുടെ റിലീസ്‌. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ റിലീസിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും വേഷമിട്ട വേട്ടയ്യനിൽ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം:- എസ് ആർ കതിർ, സംഗീതം:- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്:- ഫിലോമിൻ രാജ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top