22 December Sunday

രജനികാന്ത്‌ ചിത്രം വേട്ടയ്യൻ ഒക്ടോബറിൽ റിലീസ്‌ ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ചെന്നൈ > സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ച്‌ സംവിധാനം ചെയ്ത വേട്ടയ്യൻ ഒക്ടോബർ 10 - ന് റിലീസ്‌ ചെയ്യും. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് റിലീസിനെത്തിക്കുന്നത്‌.

ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്‌.

സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യന്റെ ഛായാഗ്രഹണം- എസ് ആർ കതിർ, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്‌ എന്നിവരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top