08 September Sunday

വിടുതലൈ പാർട്ട് 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ചെന്നൈ > പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടി ശ്രദ്ധേയമായ വെട്രിമാരൻ ചിത്രം 'വിടുതലൈ' യുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് നിർമാണം.

സംഗീത സംവിധാനം- ഇളയരാജയാണ്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുകയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഡിഓപി: ആർ വേൽരാജ്, കലാസംവിധാനം: ജാക്കി,  എഡിറ്റർ: രാമർ, കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പിആർഒ : പ്രതീഷ് ശേഖർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top