02 December Monday

'വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി' കരിയറിന്റെ പീക്ക് ലെവലിൽ അഭിനയം നിർത്തുന്നതായി പ്രഖ്യാപിച്ച് വിക്രാന്ത് മാസി

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

മുംബൈ> സിനിമാ കരിയറിന്റെ പീക്ക് ലെവലിലാണിപ്പോൾ നടൻ വിക്രാന്ത് മാസി. അടുത്തിടെയായി ഇറങ്ങിയ സിനിമകളെല്ലാം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനിടയിൽ അഭിനയം നിർത്തുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അവ നിറവേറ്റണമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

അവസാനമായി ഇറങ്ങിയ സബർമതി എക്‌സ്പ്രസ് ബോക്‌സ് ഓഫീസിൽ ഹിറ്റായിരുന്നു. അതിനുമുമ്പ് ട്വൽത്ത് ഫെയിൽ, സെക്ടർ 36 എന്നീ സിനിമകളിലെ പ്രകടനത്തിന് രാജ്യാന്തര തരത്തിൽ പ്രശംസിക്കപ്പെട്ടിരുന്നു.

'കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ ശക്തമായ പിന്തുണയ്ക്ക് നന്ദി. എന്നാൽ മുന്നോട്ട് നോക്കുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. 2025ൽ നമ്മള്‍ പരസ്പരം അവസാനമായി കാണും. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു,' എന്ന് വിക്രാന്ത് മാസി കുറിച്ചു. 37ാമത്തെ വയസിലാണ് ആരാധകരെ ഞെട്ടിച്ച് അദ്ദേഹത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top