18 December Wednesday

അനുഷ്‌കയെ ഉപേക്ഷിച്ച്‌ രാജ്യസ്‌നേഹം തെളിയിക്കണമെന്ന്‌ കോലിയോട്‌ ബിജെപി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

പാതാൾ ലോക് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്രിക്കറ്റ് താരം വിരാട് കോലിയോട് ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയെ വിവാഹമോചനം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നന്ദകിഷോർ ​ഗുജ്റാൾ.

അനുഷ്‌ക നിര്‍മിച്ച പാതാള്‍ ലോക്  കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്  ആമസോണ്‍ പ്രൈമില്‍ റിലീസായത്. വെബ് സീരീസ് ശ്രദ്ധ നേടുമ്പോൾ നിർമാതാവും കൂടിയായ അനുഷ്‌കയ്ക്കെതിരേ പരാതിയുമായി  ഗുജ്റാൾ രം​ഗത്ത് വന്നിരുന്നു. കോലി അനുഷ്‌കയെ വിവാഹമോചനം ചെയ്യണം. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ലോകത്തിന് ശക്തമായ സന്ദേശം കൊടുക്കണം. രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കണം. - ഇതായിരുന്നു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ​ഗുജ്റാൾ പറഞ്ഞത്. സംഭവം വിവാദമായതോടെ ​ഗുജ്റാളിനെതിരേയുള്ള പ്രതിഷേധം ശക്തമാവുകയാണ്.

പാതാൾ ലോക് മതസൗഹാർദ്ദത്തെ തകർക്കുന്നുവെന്ന് ​ഗുജ്റാൾ ആരോപിച്ചു. പാതാൾ ലോകിൽ വില്ലനായെത്തുന്ന അനൂപ് ജോൾട്ട അവതരിപ്പിക്കുന്ന ബാലകൃഷ്‌ണ ബാജ്പേയി എന്ന കഥാപാത്രം ഒരു ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാർത്ത കാണിക്കുന്ന രം​ഗമുണ്ട്. പത്രവാർത്തയിലെ ചിത്രത്തിൽ ​ഗുജ്റാളുമുണ്ട്. യോ​ഗി ആദിത്യനാഥിനൊപ്പം ​ഗുജ്റാൾ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോർഫ് ചെയ്‌താണ്  വെസ് സീരീസിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാൾ ലോകിൽ ഈ ചിത്രം മോർഫ് ചെയ്‌തതെന്ന് ​ഗുജ്റാൾ ആരോപിക്കുന്നു.

കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന പാതാൾ ലോകിന് പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒമ്പത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്. ജയ്‌ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങള്‍ ചെയ്‌തിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top