"There is nothing in the world of man that isn't for sale" (നമ്മുടെ ദുനിയാവില്‍ വിലയ്ക്കു വാങ്ങാന്‍ പറ്റാത്ത യാതൊന്നുമില്ല). ഇതു പറഞ്ഞത് ഒരു കേമനാണ്. ഹെന്റിക് ഇബ്സന്‍- Doll's HouseDw- An Enemy of the PeopleDw- Master BuilderDw- Black Swanഉം ഒക്കെ എഴുതിയ ജഗല്‍ പ്രസിദ്ധനായ നോര്‍വീജിയന്‍ നാടകകൃത്ത്, ഒരു തിക്തസത്യമാണ് മൂപ്പര് പറഞ്ഞത.് ഇക്കാര്യംതന്നെ പില്‍ക്കാലത്ത് വംഗനോവലിസ്റ്റായ ബിമല്‍മിത്രയും പറഞ്ഞു. അദ്ദേഹത്തിന്റെ അതീവ ജനപ്രിയമായിത്തീര്‍ന്ന ഒരു ബൃഹദ് നോവലിന്റെ ശീര്‍ഷകമിതാണ്: വിലയ്ക്കു വാങ്ങാം. എം എന്‍ സത്യാര്‍ഥിയുടെ അതിസമര്‍ഥമായ തര്‍ജമയില്‍ പഴയ തലമുറ ഈ നോവല്‍ ആര്‍ത്തിയോടെ വായിച്ചതാണ്. ഒരു ജൃശരലമേഴ ഉണ്ടെന്നു ബോധ്യമുള്ളവരാണല്ലോ ജനസാമാന്യം. പണത്തിനുമീതെ പറക്കുന്ന പരുന്തുകള്‍ ഒരു അത്ഭുതപ്രതിഭാസംപോലെ, അപൂര്‍വമായി ഇല്ല എന്നല്ല. അത്തരം പതംഗങ്ങളുടെ പക്ഷങ്ങള്‍ നാം ചന്ദ്രഹാസംകൊണ്ട് ഛേദിച്ചുകളയും. എല്ലാം വിലയ്ക്കുവാങ്ങാന്‍ കഴിയുന്ന അവസ്ഥയാണ് മഹാഭൂരിപക്ഷത്തിനും ഇഷ്ടമെന്നു തോന്നുന്നു.
ഈ സന്ദര്‍ഭത്തിലാണ് Venal എന്ന ഉല്‍കൃഷ്ട നാമവിശേഷണവും. അതിന്റെ നാമസ്വരൂപമായ Venalityയും നമ്മുടെ മുന്നിലെത്തുന്നത്. Easily bribed or corrupted എന്നാണ് ഡിക്ഷ്ണറി നല്‍കുന്ന വ്യാഖ്യാനം. കോഴ, കൈക്കൂലി, കൈമടക്ക്, ലഞ്ചം, കാമ്പളം എന്നീ ശാലീന പദങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നമ്മുടെ തായ്മൊഴിയില്‍ പ്രചരിക്കുന്നുണ്ട്. Bribe, graft palm-greasing, corruption എന്നൊക്കെ ഇംഗ്ളീഷിലുമാവാം.
We live in the venal society എന്ന് ധൈര്യമായിത്തന്നെ പറയാം. അഴിമതിയുടെ ചളിക്കുണ്ടില്‍ ആണ്ടുമുങ്ങിയ ഒരു സുന്ദരസമൂഹത്തിലാണ് നാം ജീവിക്കുന്നത്. നെറ്റിചുളിക്കുകയോ പരിഭവിക്കുകയോ ഒന്നും വേണ്ട. അതു സത്യമാണ് എന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം. He talks of morality in public life; but he practises venal politics.
ഈ Venalനെ Venereal എന്ന വാക്കുമായി പകരംവയ്ക്കുകയോ കുഴച്ചുമറിക്കുകയോ ചെയ്യരുത്. രണ്ടാമത്തേത് ഗുഹ്യാവയവങ്ങളെ സംബന്ധിക്കുന്നതാണ്. Venereal diseaseലെ ലൈംഗികബന്ധത്തില്‍നിന്നു കിട്ടുന്ന ഗുഹ്യരോഗമാണ്. അലര്‍ശരവീരനാണ് cupid.. പലതരം പൂവമ്പുകളും ഈ ചുള്ളന്റെ ആവനാഴിയിലുണ്ടത്രെ. ആര്‍ക്ക്, എപ്പോഴാണ് അമ്പുകൊള്ളുക എന്നറിയില്ല. കൊണ്ടാലോ, ഒരു രക്ഷയുമില്ല. മുറിവുണങ്ങില്ല.
Cupidity എന്നൊരു വാക്കുണ്ട്. അത്യാര്‍ത്തി, അമിതതൃഷ്ണ എന്നൊക്കെ അര്‍ഥംപറയാം. കാമം എന്ന പൊരുളും അതിനുണ്ട്. ലാറ്റിനില്‍ Cupere എന്നൊരു വാക്കുണ്ട്. തീക്ഷ്ണമായി ആഗ്രഹിക്കുക. അതാണത്രെ cupidity യുടെ മൂലം. The king's cupidity led to his downfall (അരചന്റെ അത്യാര്‍ത്തി അയാളുടെ പതനത്തിനു വഴിവച്ചു).
Quarry എന്ന പദത്തിന് പ്രധാനപ്പെട്ട രണ്ട് അര്‍ഥങ്ങളുണ്ട്. (1) പാറമട (Stone Quarry).. പാറപൊളിച്ചെടുത്ത് ഒന്നിനെ കുഴിയാക്കുന്നകലാവിദ്യ കേരളത്തില്‍ പണ്ടേ ഉള്ളതാകയാല്‍ Quarry എന്തെന്ന് പെട്ടെന്നു പിടികിട്ടും. നമ്മുടെ പേശുംപടങ്ങളില്‍ പല സംഘട്ടനരംഗങ്ങള്‍ക്കും quarry പശ്ചാത്തലമാവാറുണ്ട്. The Police suspected that the corpse was dumped some where int he quarry. (ശവം പാറമടയില്‍ എവിടെയോ തള്ളിയിരിക്കുമെന്ന് പൊലീസ് സംശയിച്ചു). ഈ വാക്ക് വെര്‍ബായും ഉപകരിക്കും. Thye quarred hard to obtain more information. (കൂടുതല്‍ വിവരത്തിനുവേണ്ടി അവര്‍ കഠിനമായി യത്നിച്ചു). He was quarrying away in the research library.
ഝൌമ്യൃൃയ്ക്ക് മറ്റൊരു അര്‍ഥംകൂടിയുണ്ട്: ഇര, വേട്ടയാടപ്പെടുന്നത് (വേല വൌിലേറ, വേല ുൃല്യ), അത് മൃഗമാകാം, പക്ഷിയാകാം, മത്സ്യമാവാം, മനുഷ്യനാവാം.
Quarry എന്നത് ക്രിയയാണ്. ഇകഴ്ത്തുക, താഴ്ത്തിക്കെട്ടി സംസാരിക്കുക. (to depreciate, to speak slightly of, to undervalue)
You may disagree with him, but you have no right to disparage his character (നിങ്ങള്‍ക്ക് അയാളുമായി വിയോജിക്കാം; പക്ഷേ അയാളുടെ സ്വഭാവത്തെ താഴ്ത്തിക്കെട്ടാന്‍ നിങ്ങള്‍ക്ക് അധികാരമില്ല).
Disparagement എന്നെഴുതിയാല്‍ സംഗതി നൌണായി; disparaging എന്നാക്കിയാല്‍ അജക്റ്റീവും. I strongly repudiate his disparagement of theory ( സിദ്ധാന്തത്തെ ഇകഴ്ത്താനുള്ള അയാളുടെ ശ്രമത്തെ ഞാന്‍ ശക്തമായി പ്രതിരോധിക്കുന്നു).