21 December Saturday

Don't be Skeptical

വി സുകുമാരന്‍ Thursday Nov 2, 2017

വായനക്കാരില്‍നിന്നുള്ള ചില ചോദ്യങ്ങള്‍ ഈ ലക്കം ചര്‍ച്ച ചെയ്യാം.
ഒന്നാം ചോദ്യം: Sceptical/skeptical, , ഇതില്‍ ഏതാണ് ശരിയായ സ്പെല്ലിങ്? ഈ പദത്തിന്റെ പ്രയോഗരീതി എന്താണ്?
രണ്ടു സ്പെല്ലിങ്ങും ഉപയോഗത്തിലിരിക്കുന്നു. ആദ്യത്തേത് ബ്രിട്ടീഷ്; രണ്ടാമത്തേത് തികഞ്ഞ യാങ്കി. ഗോളാന്തര ഇംഗ്ളീഷില്‍ മറ്റെന്തിലുമെന്നവണ്ണം അമേരിക്കന്‍ മുഷ്ക് വര്‍ധിച്ചുവരുന്നതിനാല്‍, Skeptical എന്ന സ്പെല്ലിങ്ങിനോട് പലരും ചായ്വു കാട്ടുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ രണ്ടു സ്പെല്ലിങ്ങിനും സമ്മതിയുണ്ടെന്നറിയുക. സന്തോഷിക്കുക.Disbelief/  അവിശ്വാസം, ഉറപ്പില്ലായ്മ, സന്ദേഹം എന്നൊക്കെ ഈ അജക്റ്റീവിന് അര്‍ഥകല്‍പ്പനയുണ്ട്. l am sceptical (Skeptical) about the assurance he has given  (അയാള്‍ തന്ന ഉറപ്പിനെപ്പറ്റി എനിക്ക് സംശയമുണ്ട്). Scaptic (Skeptic) നാമപദമാകുന്നു: സംശയഗ്രസ്ഥന്‍, സന്ദേഹവാന്‍. He may not be a cynic; but he is undoubtedly a sceptic (അവന്‍ ഒരു ദോഷദൃക്കല്ലായിരിക്കാം; പക്ഷേ അയാള്‍ തീര്‍ച്ചയായും ഒരു സംശയക്കാരനാണ്).
Specticism (Skepticism) എന്നത് ഈ സംശയാവസ്ഥയ്ക്കുള്ള നൌണ്‍ ആണ്.His Scepticism about the smart city remains.  (സ്മാര്‍ട്ട്സിറ്റിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ സന്ദേഹം തുടരുകതന്നെ ചെയ്യുന്നു). ഈ വാക്ക് വിചാരണചെയ്യുമ്പോള്‍ സ്വാഭാവികമായും പൊങ്ങിവരുന്ന മറ്റൊരു പദമുണ്ട്. Cynic- faultfinder (കുറ്റംമാത്രം കാണുന്നവന്‍, ദോഷൈകദൃക്ക്. ഈ മാനസികകാലാവസ്ഥയ്ക്ക് Cynicism  എന്നു പറയും. ലണ്ടനിലായാലും കോത്താഴത്തായാലും ഇതേ വാക്കാണ്. ക്ഷീരമുള്ളൊരകിടിന്‍ചുവട്ടിലും ചോരകാണുന്നവന്‍ സിനിക്ക്. കരളുപറിച്ചു കാണിച്ചാല്‍ ചെമ്പരത്തിയെന്നു പറയുന്നവന്‍ സിനിക്ക്. Cynicalഎന്നത് നാമവിശേഷണരൂപമാണ്. There is a strong cynical streak in his literary criticism  (അങ്ങേരുടെ സാഹിത്യനിരൂപണത്തില്‍ ദോഷദര്‍ശനത്തിന്റെ ശക്തമായ ഇഴയോട്ടമുണ്ട്). എല്ലാ സ്കെപ്റ്റിക്കുകളും സിനിക്കുകളല്ല; എന്നാല്‍ എല്ലാ സിനിമകളും സ്കെപ്റ്റിക്കുകളാണ് എന്നാണ് റെയ്മണ്ട് വില്യംസ് നിരീക്ഷിച്ചത്.

സ്കെപ്റ്റിസിസവും സിനിസിസവും മറ്റൊരു മഹാവ്യാധിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിന്റെ പേരാണ് Pessimism.  ഹതപ്രതീക്ഷ, ശ്യാമവര്‍ണയായ നിരാശ, ഇടപ്പള്ളിക്കവി. കണ്ണീര്‍പുഴയിലാണ് പെസിമിസത്തിന്റെ നീരാട്ട്.Dejection, despondency, depression, sentimentalism എന്നിവയൊക്കെ പെസിമിസത്തിന്റെ പ്രിയതോഴരാകുന്നു. പെസിമിസ്റ്റിന്റെ എതിര്‍തെരുവില്‍ നില്‍ക്കുന്നവനത്രെoptimist    അഥവാ ശുഭപ്രതീക്ഷകന്‍. സദാ പുഞ്ചിരിരഞ്ചുന്ന മുഖം. ഇവര്‍ തമ്മിലുള്ള അടിസ്ഥാനവ്യത്യാസമെന്തെന്ന്ഓസ്കാര്‍ വൈല്‍ഡ് ഭംഗിയായി പറഞ്ഞിട്ടുണ്ട്: An optimist believes he lives in the best of all possible worlds; and a pessimist fears it is so.   (താന്‍ ജീവിക്കുന്നത് ഏറ്റവും മെച്ചപ്പെട്ട ലോകത്തിലാണ് എന്ന് ശുഭാപ്തിവിശ്വാസി കരുതുന്നു; അത് ശരിയാണല്ലോ എന്ന് അശുഭവിശ്വാസി ഭയപ്പെടുന്നു).
Gratis/grateful/gratitude  എന്നീ വാക്കുകള്‍ വാസ്തവത്തില്‍ ഒന്നുതന്നെയോ?
Gratis  എന്നത് അസ്സല്‍ ലാറ്റിന്‍പദമാണ്. ഇത് സൌജന്യത്തെ സൂചിപ്പിക്കുന്നു: Something given free. .   വെറുതെ (അതായത് കാശുവാങ്ങാതെ) ഔദാര്യപൂര്‍വം നല്‍കുന്നത്. l got in gratis എന്നു പറഞ്ഞാല്‍ എനിക്കത് ചെലവില്ലാതെ ദാനമായി കിട്ടി എന്നാണര്‍ഥം. Nothing should be given gratis-   ഒന്നും ചുമ്മാ കൊടുക്കരുത്- എന്നത് പില്‍ക്കാല മുതലാളിത്തത്തിന്റെ മൂലമന്ത്രമാണ്. ചില Visa കളില്‍ issued gtatis    എന്ന ചാപ്പകുത്തിയിരിക്കും. അര്‍ഥം അത് ഫീസ്കൂടാതെ നല്‍കിയ വിസയാണ് എന്ന്.Exgratia payment  എന്നു കേട്ടിട്ടില്ലേ? ചില അവസരങ്ങളില്‍ സര്‍ക്കാരോ സ്ഥാപനങ്ങളോ ചില വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ കൊടുക്കുന്ന സംഭാവനയാണിത്. അങ്ങനെ നല്‍കണമെന്ന് നിയമമുള്ളതുകൊണ്ടല്ല, സൌമനസ്സ്യംമൂലമാണ് ഈ ദാനധര്‍മമെന്നാണ് ധ്വനി. Government ordered an exgratia payment of Rs. Two Lakhs to the family of the jawan killed in action.
Grateful   എന്നത് അജക്റ്റീവാണ്. നന്ദിയുള്ള, കടപ്പാടുള്ള എന്നര്‍ഥം. എതിര്‍വാക്ക് ungrateful,  ,   കൃതഘ്നന്‍, ഉപകാര സ്മരണയുടെ ഭാരമില്ലാത്തവന്‍. ഹ മാ l am grateful to you for your timely help. Grate/ Great  എന്നിവ തെറ്റി ഉപയോഗിക്കുന്നവരുണ്ട്, സ്പെല്ലിങ്ങിന്റെ കാര്യത്തില്‍.

Gratitude-   കൃതജ്ഞതയ്ക്കുള്ള മറ്റൊരു വാക്കാണ്. Gratitude  Dw- Gratefulness  ഉം ഇരട്ടകുട്ടികള്‍തന്നെ. ഉത്ഭവം gratis  എന്ന ലാറ്റിന്‍വാക്കില്‍നിന്നും. ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ട രണ്ടു വാക്കുകള്‍കൂടിയുണ്ട്. (1) Gratuitous (2) Gratuity.
ആദ്യം പറഞ്ഞത് നാമവിശേഷണം. Given or received without payment or obligations..   ഇത് ഒരു വക്കീല്‍വാക്കുകൂടിയാണ്. Gratuitous Contract.
Gratuity എന്നാലോ? A present given in recognition of services rendered.   സമ്മാനം, പാരിതോഷികം, നന്ദിസൂചകമായ പണക്കിഴി. ദീര്‍ഘകാലത്തെ സര്‍വീസില്‍നിന്നു വിരമിക്കുന്ന കുറുപ്പിനോ, കുട്ടിക്കോ, ടീച്ചര്‍ക്കോ പെന്‍ഷനോടൊപ്പം ഒന്നിച്ചുകിട്ടുന്ന ആനുകൂല്യം. മുതലാളി തൊഴിലാളിയോട് നന്ദിപ്രകാശിപ്പിക്കുകയാണ് ചെറിയൊരു ചെക്കിലൂടെ.
Green horn, history- sheeter, anodyne, amnesty   എന്നീ വാക്കുകള്‍ ഒന്നും വിശദീകരിക്കാമോ?
Green horn  പുതുക്കക്കാരനാണ് (ഇത് ഒറ്റവാക്കായി എഴുതുക. ഇടവര ആവശ്യമില്ല). പണിപരിചയമില്ലാത്തവനാണ്. എട്ടുംപൊട്ടും തിരിയാത്തവനാണ്. ആയതിനാല്‍ ഈയാള്‍ അബദ്ധങ്ങളില്‍ ചെന്നുചാടിയെന്നുവരും. The examination section in the university is crammed with greenhorns.
History- sheeter.- . പൊലീസ് റെക്കോഡുകളില്‍ നിരവധിതവണ പേരുവന്നിട്ടുള്ളവരെയാണ് history-sheeters    എന്ന് വിളിക്കുന്നത്. സ്ഥിരംപുള്ളി. In Bihar, several history-sheeters make their way to the legislative assembly.
Anodyne വേദനസംഹാരിയാണ്.without painഎന്നാണ് അക്ഷരാര്‍ഥം.Aspirin acts as an anodyne.
Amnesty എന്നാല്‍ പൊതുമാപ്പാണ്. General Pardon. The world court observed that the Nazi war criminals did not qualify for amnesty.

 Top