21 December Saturday

അർഥവ്യത്യാസങ്ങൾ

വി സുകുമാരൻ Friday May 4, 2018

Momentary, Momentousഎന്നീ രണ്ടു പദങ്ങളും അർഥവ്യത്യാസത്തിന്റെ അപകടമേഖലയിൽ സഞ്ചരിക്കുന്നവയാണ്. രണ്ടും നാമവിശേഷണങ്ങളാകുന്നു. താൽക്കാലികം, ക്ഷണഭംഗുരം, നൈമിഷികം (lasting just for a moment) എന്നൊക്കെയാണ് അർഥവർണങ്ങൾ. Momentarily എന്ന ക്രിയാവിശേഷണവുമുണ്ട്. Happiness, in this world of human affairs, is momentary; but it is worth living for (നിത്യനൈമിഷിക ജീവിതത്തിൽ ആനന്ദമെന്നത് ക്ഷണപ്രഭാചഞ്ചലമാണെങ്കിലും അതിനുവേണ്ടി ജീവിക്കുന്നത് അഭികാമ്യം തന്നെ). The function of the electronic booking facility is momentarily suspended (ഇ‐ബുക്കിങ് സൗകര്യം താൽകാലികമായി നിർത്തിവച്ചിരിക്കുന്നു).

Momentum എന്നാലോ? Face of motion അതായത് ചലനശക്തി. Impetus എന്നു പറയാറില്ലേ? അതുതന്നെ. ഊക്ക്. Casteist Politics is gaining momentum in some parts. (ചിലേടത്ത് ജാതിരാഷ്ട്രീയം ഊക്ക് നേടുന്നുണ്ട്).
കൺഫ്യൂഷൻ സമ്മാനിക്കുന്ന പദമാണ് momentous. വളരെ പ്രധാനമായത് എന്നർഥം. അതിനെ momentary ആയി തെറ്റിദ്ധരിക്കുന്നവർ ഒരുപാടുണ്ട്.

Meritorious എന്ന വാക്കും meretricious  എന്ന വാക്കും അർഥശങ്ക ഉൽപ്പാദിപ്പിക്കുന്ന വിരുതന്മാരാണ്. Merit (excellence, worth) എന്ന പദത്തിന്റെ അജക്റ്റീവ് ആണത്. പ്രശംസനീയം എന്ന് അർഥം ദ്യോതിപ്പിക്കുന്നു. Padmashree was conferred on his in recognition of his meritorious service in this field of sports. Meretricious എന്ന അജക്ടീവ് ഉപരിപ്ലവതയെ സൂചിപ്പിക്കുന്നു. vapid, empty. അത് പൊളളയാണ്. അന്തസ്സാരശൂന്യമാണ്.                                                                    

 

 Top