21 December Saturday

ഇങ്ങിനെയുമുണ്ട് പുതിയ വാക്കുകള്‍

വി സുകുമാരന്‍ Thursday Mar 2, 2017

പുറപ്പുരം തൂക്കുന്ന പുത്തന്‍വാക്കുകള്‍ ഇംഗ്ളീഷ്ഭാഷയില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അവരില്‍ ചിലര്‍ തറവാട്ടില്‍ തങ്ങും, ചിലര്‍ കുറച്ചുകാലം കഴിയുമ്പോള്‍ എവിടെയോ പോയ്മറയും. ഇത് ഏതു ജീവഭാഷയിലും സംഭവിക്കുന്നതാണ്.

ഇന്റര്‍നെറ്റ് സ്മാര്‍ട്ട്ഫോണ്‍ വെബും അതുപോലുള്ള സകല കുണ്ടാമണ്ടികളും ഒരുപാട് പുതിയ പദങ്ങളെ, പ്രയോഗങ്ങളെ ദിനംപ്രതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പലതും ഡിക്ഷ്ണറിയില്‍ കയറിക്കൂടുന്നു.
ആര്‍ത്തവവിരാമം എന്ന വാക്കുണ്ടല്ലോ. അതിനൊരു കൊള്ളാവുന്ന പദമുണ്ട് Menopause.-.

Menopausal എന്ന അജക്റ്റീവും സജീവമത്രെ.ആന്‍ഡ്രോ എന്നാല്‍ പുല്ലിംഗസംബന്ധിയായത്.  Androgeny എന്ന പദത്തിലെ androയുംmenopausese pauseഉം ചേരുമ്പോള്‍ സംഭവിക്കുന്ന പദമാണ് andropause.  Andro  എന്ന ഗ്രീക് മൂലത്തില്‍നിന്നാണ് andro മുളപൊട്ടിയത്. Gyno  സ്ത്രീലിംഗം. andro പുല്ലിംഗം.
കഷണ്ടികയറിയ ഒരു മധ്യവയസ്കന്‍, പത്തൊമ്പതുകാരിയെ പെണ്ണുകെട്ടുന്ന ഏര്‍പ്പാട് ഇപ്പോള്‍ തുലോം കുറവാണ്. എങ്കിലും അങ്ങിങ്ങും അപൂര്‍വമായെങ്കിലും അതു നടക്കാറുണ്ടല്ലോ. ഇതിന് ഒരു പേരുണ്ട്: Cradle-snatching.  മുന്‍ചൊന്ന കുമ്പളങ്ങാ ശിരസ്കനെ, അല്ലെങ്കില്‍ കഷണ്ടിക്കാരനെ Cradle- snatcher എന്നും അരുമയായി വിളിക്കും. നല്ലൊരു വാക്കില്ലെന്നു വിലപിക്കേണ്ട ഒരു കാര്യവുമില്ല.

കുറ്റകൃത്യങ്ങള്‍ ഒരു ശീലവും ശൈലിയുമാക്കി മാറ്റിയയാള്‍ പ്രായംചെന്നപ്പോള്‍ കത്തി കാട്ടിലേക്ക് വലിച്ചെറിയുന്നുവെന്നു വയ്ക്കുക. തനിക്ക് ഇനി തല്ലാനും കൊല്ലാനുമുള്ള ആവതില്ല എന്നു ബോധ്യമാവുമ്പോഴാണ് ഈ പിന്‍വാങ്ങല്‍. അത് ഒരു വിരാമം തന്നെ. ഒരു മാഫിയത്തലവന്‍, ഒരു പെരുമയുള്ള ഗുണ്ട, തൊഴില്‍ നിര്‍ത്തുന്നതിനെ വിശേഷിപ്പിക്കാനും ഇംഗ്ളീഷില്‍ ഒരു വാക്ക് ലഭ്യമാണ്. അത് എന്താണെന്നോ? CRIMINAL MENOPAUSE.  -  

FLASH MOB    എന്നു കേട്ടിട്ടുണ്ടോ? പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും എന്തെങ്കിലും ഗുലുമാല്‍ ഒപ്പിച്ച് പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്ന ജനക്കൂട്ടം! അതാണ് എഹമവെ ാീയ. ഇത് നേരത്തെ പ്ളാന്‍ചെയ്ത ഒരു പ്രത്യേക സ്ഥലത്ത് എത്തുന്ന ആള്‍ക്കൂട്ടമാകും. അവര്‍ വരുന്നു, ചെയ്യാന്‍ പറയുന്ന കൃത്യം ചെയ്യുന്നു; പെട്ടെന്ന് അഗോചരമാവുകയും ചെയ്യുന്നു. രാഷ്ട്രീയ മാഫിയയാണ് പൊതുവെ Flash mob നെ സംഘടിപ്പിക്കുന്നത്.

തിരക്കുള്ള ടൌണ്‍ സെന്ററുകളില്‍, ആള്‍ത്തിരക്കുള്ള പൊതുസ്ഥലങ്ങളില്‍, ബസുകളില്‍, ട്രെയിനുകളില്‍, സാധാരണ നടക്കുന്ന തോന്ന്യാസമാണല്ലോ മുട്ടിയുരുമ്മലും തോണ്ടലും പിച്ചലുമൊക്കെ. പുറമെ മാന്യരെന്നു തോന്നിക്കുന്നവരാണ് ഇതൊക്കെ ചെയ്യുന്നത്.  ഇതിനുള്ള പേരാണ് SEX GRABBING..  ഈ തല്ലുകൊള്ളിപ്പണി നടത്തുന്നവന്‍ SEX GRABBER. (SG  എന്നു ചെല്ലപ്പേര്).

PASSIVE OVER EATING എന്ന പുതിയ പദം, നിയോളജിസം വിരല്‍ചൂണ്ടുന്നത് തീറ്റപ്പൊറഞ്ചുമാരുടെ നേര്‍ക്കാണ്. ഒരാവശ്യവുമില്ലാതെ കണ്ടതൊക്കെ വാരിവലിച്ചു ഭക്ഷിക്കുന്ന ബകന്മാരുണ്ട്. അത് ഒരു രോഗാവസ്ഥകൂടിയാണ്. കൊഴുപ്പുകൂടിയ ആഹാരമാണ് ഇക്കൂര്‍ട്ടര്‍ക്ക് പഥ്യം. തിന്നുകൊണ്ടേയിരിക്കും. ഗണപതിയെ പ്രാതലിനു ക്ഷണിച്ച കുബേരന്റെ കഥ നമുക്കറിയാമല്ലോ. മാനസികമായ പിരിമുറുക്കം ഉണ്ടാവുമ്പോഴും ചിലര്‍ Passive over eatingനു കീഴ്പ്പെടുമെന്ന് മനഃശാസ്ത്രം പറയുന്നു. തീറ്റരാമന്‍ ഒരു കോമിക് കഥാപാത്രമാണെന്ന് സമൂഹം കരുതുന്നു. വാസ്തവത്തില്‍ അയാള്‍ ഒരു ദുരന്തകഥാപാത്രമല്ലേ?

 Top