സ്പെല്ലിങ്ങിന്റെ കാര്യം പറയുമ്പോള്‍ പഴമനസ്സ് സഞ്ചരിക്കുന്നത് പെരുങ്കുളം തെക്കേഗ്രാമം ഗോപാലകൃഷ്ണയ്യര്‍ എന്ന ഉഗ്രശാസനനായ ഹെഡ്മാസ്റ്ററിലേക്കാണ്. ആ അയ്യരുമാഷിന്റെ ചൂരല്‍ത്തൂമ്പിലൂടെയാണ്, തോക്കിന്‍കുഴലിലൂടെ വിപ്ളവമെന്നതുപോലെ, ഇംഗ്ളീഷ് സ്പെല്ലിങ്ങും റെന്‍ ആന്‍ഡ് മാര്‍ട്ടിന്‍ ഇംഗ്ളീഷ് ഗ്രാമറും ഞങ്ങളിലെത്തിയതെന്ന് നന്ദിപൂര്‍വം ഓര്‍ക്കണം. മാഷുടെ കിഴുക്ക് തലയിലേക്കുമ്പോള്‍, ദ്വിജപ്രഹരം കൈവെള്ളയില്‍ ചാലുകീറുമ്പോള്‍ അക്കാലങ്ങളില്‍ ഞാനും നാപ്പന്‍കുട്ടിയും ഉണ്ണിമാധവനും കബീറുമൊക്കെ ആ മഹാത്മാവിനെ വെറുത്തിട്ടുണ്ട്. എന്നാല്‍ ഇന്ന് എന്റെ ഉള്ളു മുഴുവന്‍ ആ ഗുവര്യനോടുള്ള നന്ദിയാണ്. ആ തല്ലും കിഴുക്കും ചീത്തപറച്ചിലുമാണ് എന്റെ സ്പെല്ലിങ് കുറ്റമറ്റതാക്കിയത്. എന്റെ വ്യാകരണം കാലുറപ്പുള്ളതാക്കിയത്.
മാഷ് പറയുമായിരുന്നു സ്പെല്ലിങ് മിസ്റ്റേക്ക്, പഞ്ചമഹാപാപങ്ങളില്‍ ഒന്നാണെന്നും; അത് അപൂര്‍ണവിദ്യയുടെ അടയാളമാണെന്നും (A sign of imperfect education). അത് ഭാഷയുടെ അംഗവൈകല്യമാകുന്നു. ഏതു വലിയ വാക്ക് ഉപയോഗിക്കുമ്പോഴും അതിന്റെ സ്പെല്ലിങ് നിര്‍ത്തിനിര്‍ത്തി dictation speed ല്‍ പറയുക എന്നതായിരുന്നു അയ്യരുമാഷുടെ രീതി. ശരിയായ സ്പെല്ലിങ് എഴുതിയെടുക്കുക, പലവട്ടം അത് ഉരുക്കഴിക്കുക. ഇതായിരുന്നു ആചാര്യന്‍ ഉപദേശിച്ചുതന്ന മന്ത്രം. അങ്ങനെ മാത്രമേ താന്തോന്നിയായ ഇംഗ്ളീഷ് സ്പെല്ലിങ്ങിനെ തീര്‍ത്തും മെരുക്കിയെടുക്കാന്‍ പറ്റു.
- ar ending ഉള്ള കുറേ വാക്കുകളുണ്ട്. സാധാരണ ഉപയോഗത്തില്‍.
PILLAR, PEDLAR, SCHOLAR, PARTICULAR, BEGGAR, SOLAR, GRAMMAR, CIRCULAR, CALENDAR, SIMILAR.
-er ending വരുന്ന ചില പദങ്ങള്‍ നോക്കാം. TRAELLER, CONJURER, PRISONER, VILLAGER, ROBBER, FARMER.
- or ending വരുന്ന ചില വാക്കുകള്‍: DEBTOR, TRAITOR, ANECSTOR, AUTHOR, DIRECTOR, TAILOR, PROFESSOR.
-our ending ഉള്ള ചില പദങ്ങള്‍: HOUR, HUMOUR, RIGOUR, VALOUR, ARDOUR, CANDOUR, COLOUR.
ചിലത് þre ലാണ് അവസാനിക്കുക. സാമ്പിളുകള്‍: CENTRE, METRE, SCEPTRE, THEATRE, CALBRE.
-Ure ending ഉം ശ്രദ്ധിക്കണം:
SIGNATURE, NATURE, LEISURE, VENTURE, MINIATURE.
ചില പദങ്ങള്‍ക്കൊടുവില്‍ þ UR മാത്രമാകും. ഉദാഹരണം: MURMUR, SULPHUR.
-cede/-ceed എന്നിവ വലിയ കുഴപ്പക്കാരാണ്. വളരെ സൂക്ഷിക്കണം.
ACCEDE, CONCEDE, SECEDE, INTERCEDE എന്നീ വാക്കുകളില്‍ -cede യാണ് വേണ്ടത്.
എന്നാല്‍ PROCEED, EXCEED, SUCCEED എന്നീ പദങ്ങളില്‍ -ceed വേണം.
-- able/ible വഴിതെറ്റിക്കാറുണ്ട്. ADVISABLE, AFFORDABLE, RESPECTABLE, INDISPENSABLE എന്നീ
വാക്കുകളില്‍, സംശയംവേണ്ട able തന്നെയാണ് വേണ്ടത്.
എന്നാല്‍ - ible ആവശ്യമായ പദങ്ങളുമുണ്ട്. DIVISIBLE, FEASIBEL, CONTEMPTIBLE, -al, -le, -el എന്നീ കക്ഷികള്‍ ഒട്ടും നിര്‍ദോഷികളല്ല. അവര്‍ തരംതെറ്റിയാല്‍ വഴിതെറ്റിക്കും.
MATERIAL, PEDAL, SCANDAL, LITERAL, METAL, CANAL, MEDAL എന്നീ വാക്കുകള്‍ക്കുവേണ്ടത് -al തന്നെ. എന്നാല്‍ സൈക്കിള്‍ CYCLE ആകുന്നു. അതുപോലെ ANKLE, MIDDLE, OBSTACLE, TITLE, LITTLE, MUSCLE.
-el ending വരുന്ന വാക്കുകളാണ് CHANNEL, PARCEL, LABEL, PANEL, LEVEL.
സ്പെല്ലിങ്ങില്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ വാക്കുകള്‍ കാണാം. - PROGRAMME, PNEUMONIA, PROPRIETOR, CHOLERA, CONVENIENT, MANOEUVRE, ACCOMODATION, BENEFITED, MOVABLE, PERSUASION, CONSCIENTIOUS, INQUIRY, MILEAGE, TRANSFERRED, YACHT.
QUARRELLED, KEROSENE, SCISSORS, SECRETARY, NECESSARY, BEGINNING, LIEUTENANT, TRANSFERRED. SYMMETRY, ANXIETY, UNPARALLELED, CONCERT, CONCEINABLE, PERCEIPTABLE, POGUE, PSALM, COMMITTEE, SUICIDE, DICHOTOMY, SEPARATE, DAIRRHOEA, SOLDIER, TRYST, SOLILOQUY, STRETCH, TATTOO, MAGOES, BRUISE, TOBACCO, TITLE, MAINTENANCE, LABORATORY, SLEEVE, SUPERNUMERARY, SUPERINTENDENT.
ഇത്രയും വാക്കുകളുടെ സ്പെല്ലിങ്ങെങ്കിലും ഹൃദിസ്ഥമാക്കിയാല്‍ വലിയ മാനക്കേടില്ലാതെ കഴിഞ്ഞുകൂടാമെന്നാണ് അഭിജ്ഞമതം.