CASHLESS.. പേഴ്സില്‍ കാശു കൊണ്ടുനടക്കാത്ത, സമസ്ത ജീവിത വ്യവഹാരങ്ങളും ക്രെഡിറ്റ്കാര്‍ഡിലൂടെ, ഡെബിറ്റ്കാര്‍ഡിലൂടെ വാലറ്റുകളിലൂടെ കുശാലായി നിര്‍വഹിക്കുന്ന ഒരു സമൂഹമാണത്രെ ചിലര്‍ സ്വപ്നംകാണുന്നത്. പച്ചക്കറി വാങ്ങിയാല്‍ കാര്‍ഡ്, മുടിവെട്ടിയാല്‍ കാര്‍ഡ്, ഓട്ടോറിക്ഷയില്‍ കയറിയാല്‍ കാര്‍ഡ്, നേരംപോക്കിനിറങ്ങിയാല്‍ കാര്‍ഡ്. ഈ സുന്ദരമായ സംവിധാനം മനസ്സില്‍ കണ്ടാണത്രെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കഥകഴിച്ചത്.
Less എന്ന സഫിക്സിന് lower, smaller, shorter, inferior, fewer എന്നീ അര്‍ഥങ്ങള്‍ കല്‍പ്പിക്കാം. കുറഞ്ഞത്, ചെറിയത്, താണത്, ന്യൂനമായത്, അത്രയുമല്ലാത്തത് എന്നൊക്കെ മലയാളവും ആവാം. More എന്നവന്റെ ബദ്ധശത്രുവാണ് Less. ഏറിയും കുറഞ്ഞും എന്ന അര്‍ഥത്തില്‍more or less എന്നു പറയുക പതിവുണ്ട്. ഠവല ംീ യീീസ റലമഹ ാീൃല ീൃ ഹല ംശവേ വേല മൊല ൌയഷലര (രണ്ടു പുസ്തകങ്ങളും ഏറെക്കുറെ ഒരേ വിഷയമാണ് കൈകാര്യംചെയ്യുന്നത്).
The less said the better about his performance on the stage (അയാളുടെ രംഗവേദിയിലെ പ്രകടനത്തെപ്പറ്റി എത്ര കുറച്ചുപറയുന്നുവോ അത്രയും നല്ലത്). പറയാതിരിക്കുകയാണ് ഭേദം എന്നര്‍ഥം.
Less എന്ന പ്രത്യയത്തിന്റെ ിnegative character- നിഷേധസ്വഭാവം- ഭാഷ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. It is a thoughtless action (അത് ആലോചനാശൂന്യമായ നടപടിയാണ്) എന്ന് demonetisation എന്ന മോഡി വികൃതിയെക്കുറിച്ചു പറയാം.
They launch a brainless scheme and try to find justification for it. (അവര്‍ ബുദ്ധിരഹിതമായ ഒരു പദ്ധതികൊണ്ടുവന്നിട്ട് അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു).
Revolution aims at a classless society (വിപ്ളവം ഉന്നമാക്കുന്നത് വര്‍ഗരഹിത സമൂഹത്തെയാണ്).
No Character is flawless (ഒരു സ്വഭാവവും കുറ്റമറ്റതല്ല).
We have eyes'; but we are sightless (നമുക്ക് കണ്ണുണ്ട്; പക്ഷേ കാഴ്ചയില്ല).
Life becomes meaningless when it is no use to others (മറ്റുള്ളവര്‍ക്ക് പ്രയോജനമില്ല. ആ ജീവിതം അര്‍ഥരഹിതമാകുന്നു).
Tactless, feekless, aimless, effortless, weightless, subjectless, motionless, valueless, endless, tasteless, cloudless എന്നിങ്ങനെ ഈ നിഷേധാത്മക പ്രത്യയത്തിന്റെ ഉപയോഗങ്ങള്‍ ധാരാളം.
Little, less, least അങ്ങനെയാണല്ലോ Positive Dw,- ComparitiveDw,- SuperlativeDw.-
Shakespeare knew little Latin and less Greek എന്നത്രെ ആ മഹാകവിയുടെ സമകാലികനായ മറ്റൊരു നാടകക്കാരന്‍ ആലി ഖീിീി അസൂയയില്‍നിന്നുയിര്‍ക്കുന്ന പുച്ഛത്തോടെ പറഞ്ഞത്. (ഷേക്സ്പിയര്‍ എന്ന ചങ്ങാതിക്ക് സ്വല്‍പ്പം ലത്തീനും അതിലും കുറവ് ഗ്രീക്കും മാത്രമേ കൈവശമുണ്ടായിരുന്നുള്ളു എന്ന്). അക്കാലത്ത് ഈ രണ്ടു ക്ളാസിക്കല്‍ ഭാഷകളിലും വ്യുല്‍പ്പത്തി നേടാത്തവരെ വെറും ഇസ്പേഡ് ഏഴാംകൂലിയായി മാത്രമേ പൊതുസമൂഹം ഗണിച്ചിരുന്നുള്ളു.
Making money is less laborious than gaining knowledge (പണം നേടുക എന്നത് ജ്ഞാനസമ്പാദനത്തെക്കാള്‍ കുറഞ്ഞ അധ്വാനമെ ആവശ്യപ്പെടുന്നുള്ളു).
I give the least importance to the rituals. (അനുഷ്ഠാനങ്ങള്‍ക്ക് ഞാന്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല).
Marriage എന്ന നാമപദത്തിന്റെ വിശേഷണരൂപമാണ് Marital. . ഇവിടെ ശ്രദ്ധിക്കേണ്ടത് സ്പെല്ലിങ്ങ് ആണ്. Marriage ല്‍ 'ര'കാരത്തിന് ദിത്വമുണ്ട്. രണ്ട് ൃ. എന്നാല്‍ അത് അജക്റ്റീവ് ആകുമ്പോള്‍ ഒരു ൃ മതി. പല വിദ്യാസമ്പന്നരും രണ്ട് ആര്‍ ഉപയോഗിക്കുന്ന ശീലക്കാരാണ്. അത് തീര്‍ത്തും തെറ്റാണ് എന്ന് ആദരപൂര്‍വം ചൂണ്ടിക്കാട്ടട്ടെ. പക്ഷേ വിവാഹയോഗ്യം എന്ന അര്‍ഥംതരുന്നm arriageable എന്ന അജക്റ്റീവില്‍ 'ആറി'ന്റെ ഇരട്ടിക്കല്‍ തീര്‍ച്ചയായും വേണം. മൂലത്തിലോട്ടു നടന്നാല്‍ ാമൃൃശമഴല ഫ്രഞ്ചില്‍നിന്നു കടംകൊണ്ട ആദ്യപദങ്ങളില്‍ ഒന്നാണെന്നു കാണാം. 'Married life has many pains, but celibacy has few pleasures" വിവാഹജീവിതത്തിനു നൊമ്പരങ്ങളേറെ; എന്നാല്‍ ബ്രഹ്മചര്യത്തിന് ദോഷങ്ങളെ ഇല്ല).