23 November Saturday

കേരള മുന്നേറ്റത്തിന് വീണ്ടും അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024
ലോക ചരിത്രത്തിൽ ഇടംനേടിയ ഇന്ത്യയിലെ ഒരു കൊച്ചു ഭൂപ്രദേശമാണ് കേരളം.  സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന സാമാന്യ ജനത ചരിത്രത്തിലേക്ക് കടന്നുവന്ന നാട്. അതായത്, ചരിത്രമില്ലാത്തൊരു ജനത ചരിത്രം സൃഷ്ടിക്കുന്ന ശക്തിയായി ഉയർന്നുവന്നു. നവോത്ഥാനപ്രസ്ഥാനങ്ങളും അതിന്റെ പിന്മുറക്കാരായി വന്ന കമ്യൂണിസ്റ്റ്, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് ഈ നാടിനെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ചത്. കേരളത്തിന്റെ വികസനമാതൃകയാകട്ടെ, ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. താരതമ്യേന താഴ്ന്ന വരുമാന നിരക്ക് നിലനിൽക്കുമ്പോഴും ജീവിതഗുണ സൂചകങ്ങളുടെ കാര്യത്തിൽ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നതാണ് കേരള മാതൃകയുടെ നേട്ടങ്ങൾ. ഇന്നിപ്പോൾ, നമ്മുടെ സാമൂഹ്യനേട്ടങ്ങളാകെ സംരക്ഷിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനവും പ്രതിശീർഷ വരുമാനവും വർധിപ്പിച്ച് വികസനത്തിന്റെ പുതിയ ഗാഥ രചിക്കുകയാണ് കേരളം. ഈ പ്രയാണത്തിൽ കേരളത്തിന്റെ മനുഷ്യവികസനസൂചകങ്ങൾ ഓരോ വർഷവും വലിയതോതിൽ കുതിക്കുകയും ഇന്ത്യയിൽ ഒന്നാംനമ്പർ സംസ്ഥാനമായി  അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് നമുക്കേവർക്കും അഭിമാനം പകരുന്ന കാര്യമാണ്. 
 
ഇത്തരത്തിൽ, ഏറ്റവുമൊടുവിൽ ലഭിച്ച അംഗീകാരമാണ് നിതി ആയോഗിന്റെ  സുസ്ഥിര വികസനസൂചികയിൽ കേരളത്തിനു ലഭിച്ച ഒന്നാംസ്ഥാനം. റിപ്പോർട്ടിൽ രാജ്യത്തെ ഏക പട്ടിണിരഹിത സംസ്ഥാനം കേരളമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആയുർദൈർഘ്യം എന്നിവയടക്കം ആകെയുള്ള 16 സൂചികകളിലും കേരളത്തിന്റെ സ്ഥാനം മികവാർന്നതാണ്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിജയമാണ് കേരളത്തെ തുടർച്ചയായി മുന്നിലെത്തിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സമസ്തമേഖലയിലും ഇടപെടാൻ ഈ സർക്കാരിന് കഴിയുന്നുവെന്നതിന്റെ തെളിവുകൂടിയാണ്‌ ഇത്.
 
രാജ്യത്തെ പട്ടിണിരഹിത സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടത് 100ൽ 84 പോയിന്റോടെയാണ്. സംസ്ഥാനത്ത് അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന ആരുമില്ലെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ ബഹുമുഖപരിപാടികൾ അതിവേഗം മുന്നേറുന്നതിനിടെയാണ് ഈ അംഗീകാരം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണം നൂറുശതമാനവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലും 82 പോയിന്റോടെ കേരളം ഒന്നാംസ്ഥാനം നേടി. ആരോഗ്യം, ആയുർദൈർഘ്യം, ശുദ്ധജല ലഭ്യത തുടങ്ങി ഒട്ടേറെ കാര്യം ഉൾപ്പെടുന്നതാണ് നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചിക. ഇവയിലെല്ലാം കേരളം മുന്നിൽത്തന്നെ. പൊതുവിൽ പറഞ്ഞാൽ, ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ, സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ സർവതല സ്പർശിയായി നടപ്പാക്കാൻ കേരളത്തിനു കഴിയുന്നു. ആരും പുറന്തള്ളപ്പെടുന്നില്ല.  സാമ്പത്തികവളർച്ച കൈവരിക്കുകയെന്നാൽ മനുഷ്യജീവിതം മെച്ചപ്പെടുത്തലും ഒപ്പം വികസനവുമാണെന്ന എൽഡിഎഫ് സർക്കാരിന്റെ നിലപാടാണ് ഇതിനൊക്കെ അടിസ്ഥാനം. ഈ അടിസ്ഥാനത്തിൽനിന്ന് എല്ലാരംഗത്തും ആശയപരമായും പ്രായോഗികമായും നിസ്തുലമായ സംഭാവന നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.
 
ഇങ്ങനെ കേരളം നേടുന്ന പുരോഗതിയും അംഗീകാരങ്ങളും കാണാനോ അത് ചർച്ച ചെയ്യാനോ സംസ്ഥാനത്തെ വലിയൊരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ഒരിക്കലും തയ്യാറല്ല. കമ്യൂണിസ്റ്റുകാരാണ് കേരളം ഭരിക്കുന്നത് എന്നതിനാൽ സ്വന്തം നാടിനോട് ശത്രുതാസമീപനം സ്വീകരിക്കുന്നതിൽ മത്സരിക്കുകയാണ് ഇവർ. എന്തിനെയും ഏതിനെയും കണ്ണടച്ച് എതിർക്കുന്ന സമീപനം. ഒരു പോരായ്മയും ഇല്ലെന്നോ വിമർശം പാടില്ലെന്നോ അല്ല ഞങ്ങൾ പറയുന്നത്. കേരളത്തിന്റെ വികസന ചർച്ചകളെ വസ്തുതകളുടെയും അനുഭവങ്ങളുടെയും പിൻബലത്തോടെ ഉയർത്തിക്കൊണ്ടുവരാൻ കഴിയണമെന്നാണ്. മാധ്യമങ്ങൾക്കും പ്രതിപക്ഷ പാർടികൾക്കുമെല്ലാം ആ ഉത്തരവാദിത്വമുണ്ട്. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത്തരം ചർച്ചകൾ ഉയർന്നുവരേണ്ടതും. ഇങ്ങനെയുള്ള ചർച്ചകൾക്ക് സഹായകരമായ വസ്തുതകൾ മൂടിവയ്ക്കാതെ അത് പ്രചരിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. അതിനുപകരം, നാടിന് ദോഷംചെയ്യുന്ന ഇടപെടലുകളാണ് പല മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത്. ആ നിലപാട് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
 
വികസിത രാജ്യങ്ങൾക്കു സമാനമായ സാമൂഹ്യനേട്ടങ്ങളാണ് കേരളത്തിന്റേത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് നേടാൻ സാധിക്കാത്ത മാനവീയനേട്ടങ്ങൾ കേരളം കൈവരിക്കുന്നു. ഇക്കാര്യങ്ങൾ ഔദ്യോഗിക ഏജൻസികളടക്കം ബഹുതലത്തിൽ അംഗീകരിക്കുമ്പോൾ അത് സംസ്ഥാനത്തിന് അഭിമാനാർഹമായ സംഗതിയാണ്. ഇപ്പോൾ, നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത്‌ എത്തുമ്പോൾ ആ നേട്ടത്തിന് പത്തരമാറ്റ് തിളക്കമെന്ന് ഉറപ്പിച്ചുപറയാം.കേരള മുന്നേറ്റത്തിന്
 
വീണ്ടും അംഗീകാരം
 
ലോക ചരിത്രത്തിൽ ഇടംനേടിയ ഇന്ത്യയിലെ ഒരു കൊച്ചു ഭൂപ്രദേശമാണ് കേരളം.  സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന സാമാന്യ ജനത ചരിത്രത്തിലേക്ക് കടന്നുവന്ന നാട്. അതായത്, ചരിത്രമില്ലാത്തൊരു ജനത ചരിത്രം സൃഷ്ടിക്കുന്ന ശക്തിയായി ഉയർന്നുവന്നു. നവോത്ഥാനപ്രസ്ഥാനങ്ങളും അതിന്റെ പിന്മുറക്കാരായി വന്ന കമ്യൂണിസ്റ്റ്, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് ഈ നാടിനെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ചത്. കേരളത്തിന്റെ വികസനമാതൃകയാകട്ടെ, ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. താരതമ്യേന താഴ്ന്ന വരുമാന നിരക്ക് നിലനിൽക്കുമ്പോഴും ജീവിതഗുണ സൂചകങ്ങളുടെ കാര്യത്തിൽ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നതാണ് കേരള മാതൃകയുടെ നേട്ടങ്ങൾ. ഇന്നിപ്പോൾ, നമ്മുടെ സാമൂഹ്യനേട്ടങ്ങളാകെ സംരക്ഷിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനവും പ്രതിശീർഷ വരുമാനവും വർധിപ്പിച്ച് വികസനത്തിന്റെ പുതിയ ഗാഥ രചിക്കുകയാണ് കേരളം. ഈ പ്രയാണത്തിൽ കേരളത്തിന്റെ മനുഷ്യവികസനസൂചകങ്ങൾ ഓരോ വർഷവും വലിയതോതിൽ കുതിക്കുകയും ഇന്ത്യയിൽ ഒന്നാംനമ്പർ സംസ്ഥാനമായി  അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് നമുക്കേവർക്കും അഭിമാനം പകരുന്ന കാര്യമാണ്. 
 
ഇത്തരത്തിൽ, ഏറ്റവുമൊടുവിൽ ലഭിച്ച അംഗീകാരമാണ് നിതി ആയോഗിന്റെ  സുസ്ഥിര വികസനസൂചികയിൽ കേരളത്തിനു ലഭിച്ച ഒന്നാംസ്ഥാനം. റിപ്പോർട്ടിൽ രാജ്യത്തെ ഏക പട്ടിണിരഹിത സംസ്ഥാനം കേരളമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആയുർദൈർഘ്യം എന്നിവയടക്കം ആകെയുള്ള 16 സൂചികകളിലും കേരളത്തിന്റെ സ്ഥാനം മികവാർന്നതാണ്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിജയമാണ് കേരളത്തെ തുടർച്ചയായി മുന്നിലെത്തിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സമസ്തമേഖലയിലും ഇടപെടാൻ ഈ സർക്കാരിന് കഴിയുന്നുവെന്നതിന്റെ തെളിവുകൂടിയാണ്‌ ഇത്.
 
രാജ്യത്തെ പട്ടിണിരഹിത സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടത് 100ൽ 84 പോയിന്റോടെയാണ്. സംസ്ഥാനത്ത് അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന ആരുമില്ലെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ ബഹുമുഖപരിപാടികൾ അതിവേഗം മുന്നേറുന്നതിനിടെയാണ് ഈ അംഗീകാരം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണം നൂറുശതമാനവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലും 82 പോയിന്റോടെ കേരളം ഒന്നാംസ്ഥാനം നേടി. ആരോഗ്യം, ആയുർദൈർഘ്യം, ശുദ്ധജല ലഭ്യത തുടങ്ങി ഒട്ടേറെ കാര്യം ഉൾപ്പെടുന്നതാണ് നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചിക. ഇവയിലെല്ലാം കേരളം മുന്നിൽത്തന്നെ. പൊതുവിൽ പറഞ്ഞാൽ, ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ, സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ സർവതല സ്പർശിയായി നടപ്പാക്കാൻ കേരളത്തിനു കഴിയുന്നു. ആരും പുറന്തള്ളപ്പെടുന്നില്ല.  സാമ്പത്തികവളർച്ച കൈവരിക്കുകയെന്നാൽ മനുഷ്യജീവിതം മെച്ചപ്പെടുത്തലും ഒപ്പം വികസനവുമാണെന്ന എൽഡിഎഫ് സർക്കാരിന്റെ നിലപാടാണ് ഇതിനൊക്കെ അടിസ്ഥാനം. ഈ അടിസ്ഥാനത്തിൽനിന്ന് എല്ലാരംഗത്തും ആശയപരമായും പ്രായോഗികമായും നിസ്തുലമായ സംഭാവന നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.
 
ഇങ്ങനെ കേരളം നേടുന്ന പുരോഗതിയും അംഗീകാരങ്ങളും കാണാനോ അത് ചർച്ച ചെയ്യാനോ സംസ്ഥാനത്തെ വലിയൊരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ഒരിക്കലും തയ്യാറല്ല. കമ്യൂണിസ്റ്റുകാരാണ് കേരളം ഭരിക്കുന്നത് എന്നതിനാൽ സ്വന്തം നാടിനോട് ശത്രുതാസമീപനം സ്വീകരിക്കുന്നതിൽ മത്സരിക്കുകയാണ് ഇവർ. എന്തിനെയും ഏതിനെയും കണ്ണടച്ച് എതിർക്കുന്ന സമീപനം. ഒരു പോരായ്മയും ഇല്ലെന്നോ വിമർശം പാടില്ലെന്നോ അല്ല ഞങ്ങൾ പറയുന്നത്. കേരളത്തിന്റെ വികസന ചർച്ചകളെ വസ്തുതകളുടെയും അനുഭവങ്ങളുടെയും പിൻബലത്തോടെ ഉയർത്തിക്കൊണ്ടുവരാൻ കഴിയണമെന്നാണ്. മാധ്യമങ്ങൾക്കും പ്രതിപക്ഷ പാർടികൾക്കുമെല്ലാം ആ ഉത്തരവാദിത്വമുണ്ട്. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത്തരം ചർച്ചകൾ ഉയർന്നുവരേണ്ടതും. ഇങ്ങനെയുള്ള ചർച്ചകൾക്ക് സഹായകരമായ വസ്തുതകൾ മൂടിവയ്ക്കാതെ അത് പ്രചരിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. അതിനുപകരം, നാടിന് ദോഷംചെയ്യുന്ന ഇടപെടലുകളാണ് പല മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത്. ആ നിലപാട് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
 
വികസിത രാജ്യങ്ങൾക്കു സമാനമായ സാമൂഹ്യനേട്ടങ്ങളാണ് കേരളത്തിന്റേത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് നേടാൻ സാധിക്കാത്ത മാനവീയനേട്ടങ്ങൾ കേരളം കൈവരിക്കുന്നു. ഇക്കാര്യങ്ങൾ ഔദ്യോഗിക ഏജൻസികളടക്കം ബഹുതലത്തിൽ അംഗീകരിക്കുമ്പോൾ അത് സംസ്ഥാനത്തിന് അഭിമാനാർഹമായ സംഗതിയാണ്. ഇപ്പോൾ, നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത്‌ എത്തുമ്പോൾ ആ നേട്ടത്തിന് പത്തരമാറ്റ് തിളക്കമെന്ന് ഉറപ്പിച്ചുപറയാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top