26 December Thursday

മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകൾ ലോക്ക്ഡൗണിനുശേഷം; വിദ്യാഭ്യാസമന്ത്രിമാരുമായി കൂടിക്കാഴ്‌ച ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 28, 2020

തിരുവനന്തപുരം > കോവിഡ്–--19നെത്തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകൾ ലോക്ക്ഡൗണിനുശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ നിശാങ്ക് പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെ വിദ്യാർഥികളോടും രക്ഷിതാക്കളോടും സംവദിക്കുകയായിരുന്നു അദ്ദേഹം.  സ്ഥിതിഗതികൾ പൂർവസ്ഥിതിയിലായശേഷം മാത്രമാകും പരീക്ഷ.

പരീക്ഷ നടത്തുന്ന വിഷയങ്ങളുടെ ലിസ്റ്റ് സിബിഎസ്ഇ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ സുരക്ഷയ്ക്കായുള്ള മുൻകരുതലുകൾ സ്വീകരിച്ച ശേഷമാകും പരീക്ഷ. കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്‌. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ്‌ പൊക്രിയാൻ നിശാങ്ക്‌ കൂടിക്കാഴ്‌ച നടത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top