27 December Friday

സിവിൽ സർവീസ് മെയിന്‍സ് പരീക്ഷ സെപ്തംബർ 20ന് : അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

തിരുവനന്തപുരം > സിവിൽ സർവീസ് മെയിന്‍സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യരായവര്‍ക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. സെപ്തംബർ 13 മുതല്‍ സെപ്തംബർ 29ആണ് അവസാന തീയ്യതി. ഉടൻ തന്നെ ഡൗൺലോഡ് ചെയ്യണമെന്നാണ് അധികൃതരുടെ നിർദ്ദേശം.സെപ്തംബർ 20നാണ് മെയിന്‍ പരീക്ഷ.

ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം

* ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
* അഡ്മിറ്റ് കാര്‍ഡ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
* സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ ലിങ്ക് ക്ലിക്ക് ചെയ്യുക
* രജിസ്റ്റര്‍ നമ്പര്‍ എന്റര്‍ ചെയ്യുക
* സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
* യുപിഎസ്‌സി മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് കാണാം
* അഡ്മിറ്റ് ഡൗണ്‍ലോഡ് ചെയ്യാം, ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top