23 December Monday

യു ജി സി നെറ്റ് പരീക്ഷാ ഫലം ഒക്ടോബർ 15 ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ന്യൂഡൽഹി> കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ നാഷണൽ എലിജിബിറ്റി ടെസ്റ്റ് (CSIR UGC NET) പരീക്ഷാ ഫലം ഒക്ടോബർ 15 ന് പ്രസിദ്ധീകരിക്കും. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് പരീക്ഷാ ഫല പ്രഖ്യാപനം സംബന്ധിച്ച തീയതി സിഎസ്ഐആർ അറിയിച്ചത്.

ഒക്ടോബർ 15 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്നും വിദ്യാർത്ഥികൾക്ക് csirnet.nta.ac.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാമെന്നും അറിയിച്ചിട്ടുണ്ട്. അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകിയാൽ പരീക്ഷാ ഫലം അറിയാനാകും. CSIR UGC NET 2024 സ്‌കോർകാർഡ് ഉദ്യോഗാർത്ഥികൾക്ക് ഹാർഡ് കോപ്പിയായി തപാൽ വഴിയോ ഇ-മെയിൽ വഴിയോ അയയ്ക്കില്ല.

സിഎസ്ഐആർ യുജിസി നെറ്റ് സെഷനിൽ 2,25,335 പേർ രജിസ്റ്റർ ചെയ്തതിൽ 1,63,529 പേർ പരീക്ഷയെഴുതി. ജൂലൈ 25, 26, 27 തീയതികളിൽ രാജ്യത്തെ 187 നഗരങ്ങളിലായാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ നടന്നത്. ഓഗസ്റ്റ് എട്ടിന് പ്രൊവിഷണൽ ഉത്തര സൂചികയും സെപ്റ്റംബർ 11 ന് ഫൈനൽ ഉത്തരസൂചികയും പരസിദ്ധീകരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top