24 November Sunday

ഡിസാസ്റ്റർ മാനേജ്മെന്റ്‌ പഠനം കേരളത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

പ്രകൃതിക്ഷോഭമടക്കമുള്ള  ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്ന പ്രവർത്തനങ്ങളാണ് ദുരന്തനിവാരണം. ദുരന്തങ്ങൾ വരാതെ നോക്കുക, സാധ്യതയുള്ള ദുരന്തത്തെ നേരിടാനുള്ള രക്ഷാപ്രവർത്തനം, ആളുകളെ മാറ്റിപ്പാർപ്പിക്കൽ, ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുക, പുനരധിവാസം, പുനരുദ്ധാരണം തുടങ്ങിയവയിലുള്ള ഏകോപനം എന്നിങ്ങനെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ  വൈവിധ്യമുള്ളവയാണ്.

ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നതിന് അറിവും വൈദഗ്ധ്യവും പ്രായോഗിക വശങ്ങൾ സ്വായത്തമാക്കുകയും ചെയ്ത പ്രൊഫഷണലുകളെ വികസിപ്പിച്ചെടുക്കുന്ന വ്യത്യസ്ത ഡിസാസ്റ്റർ മാനേജ്മെന്റ്‌ പ്രോഗ്രാമുകൾ രാജ്യത്തെയും കേരളത്തിലെയും വിവിധ സ്ഥാപനങ്ങളിൽ ഉണ്ട്. ഈ മേഖലയിൽ താൽപ്പര്യമുള്ളവർക്ക് ബിഎസ്‌സി (ഓണേർസ്), എംഎസ്‌സി, എംബിഎ, എംഎസ്ഡബ്ല്യു തുടങ്ങിയ കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്. കേരളത്തിലെ കോഴ്സുകളെ പരിചയപ്പെടാം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് മാനേജ്മെന്റ്‌

കേരള സർക്കാർ റവന്യു വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്തുള്ള സ്ഥാപനത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റിൽ എംബിഎ കോഴ്സ് ഉണ്ട്. കോഴ്സ് ദൈർഘ്യം രണ്ട് വർഷം. കേരള സർവകലാശാലയോട് അഫിലിയറ്റ് ചെയ്ത ഈ കോഴ്സിന് എഐസിടിഇ അംഗീകാരവുമുണ്ട്‌. വിവരങ്ങൾക്ക: www.ildm.kerala.gov.in ,  ഫോൺ :-0471/2362885, 2365559, 8547610006

സംസ്കൃത സർവകലാശാല കാലടി

സയൻസ്, സോഷ്യൽ സയൻസ് എന്നിവ  ഏകോപിപ്പിച്ചു കൊണ്ടുള്ള ശൈലിയിലാണ് ശ്രീശങ്കര സംസ്കൃത സർവകലാശാല കാലടി ഡിസാസ്റ്റർ മാനേജ്മെന്റ്‌ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാല് കോഴ്സുകളും ഡ്യുവൽ സ്‌പെഷലൈസേഷനോടു കൂടിയുള്ളവയുമാണ്.

കോഴ്‌സുകൾ:  എംഎസ്‌സി ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്‌,  എംഎസ്‌സി സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്‌,  എംഎ സോഷ്യോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്‌,  എംഎസ്ഡബ്ല്യു ഡിസാസ്റ്റർ മാനേജ്മെന്റ്‌  അംഗീകൃത സർവകലാശാല ബിരുദം 10+2+3 പാറ്റേണിൽ നേടിയവർക്ക് അപേക്ഷിക്കാം. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയിലെ മാർക്കും പരിഗണിക്കും. വിവരങ്ങൾക്ക്‌:www. ssus.ac.in, ഫോൺ:0484/2463380,2699731,9744825768,9746396112

കേരള സർവകലാശാല

എംഎസ്‌സി ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്‌:- സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എംഎസ്ഡബ്ല്യു ഡിസാസ്റ്റർ മാനേജ്മെന്റ്‌ - ബിരുദധാരികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ലയോള കോളേജിലാണ് കോഴ്സ് ഉള്ളത്.

എംജി സർവകലാശാല കോട്ടയം

എംഎസ്‌സി എൻവയർമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്‌:- ബിഎസ്‌സി ബിരുദം 55 ശതമാനം മാർക്കോടെ നേടിയവർക്ക് അപേക്ഷിക്കാം. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷ ഉണ്ടാകും. വിവരങ്ങൾക്ക്‌: www.ses.mgu.ac.in ഫോൺ: 0481/2732120,9447473830

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്

എംഎസ്‌സി ഡിസാസ്റ്റർ മാനേജ്മെന്റ്‌:- സയൻസിൽ ബിരുദം / 50 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: www.kufos.ac.in ഫോൺ: 0484/2701085

കാർഷിക സർവകലാശാല

ബിഎസ്‌സി (ഓണേഴ്സ്) ക്ലൈമറ്റ് ചേയ്ഞ്ച് ആൻഡ് എൻവയർമെന്റൽ സയൻസ്: നാലു വർഷ കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളുമായി 50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി /തത്തുല്യം പാസായവർക്ക് അപേക്ഷിക്കാം. യുജി നീറ്റ് പരീക്ഷ ബാധകം. വിവരങ്ങൾക്ക്‌: www.kau.in ഫോൺ: -0487/2372413,2438300

മറ്റിടങ്ങളിൽ

ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിലും റൂർക്കി, ഗുവാഹത്തി തുടങ്ങിയ ഐഐടികളിലും പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മുംബൈ ടിസ്സ് തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ ഡിസാസ്റ്റർ മാനേജ്മെന്റ്‌ കോഴ്സുകളിൽ പഠനാവസരമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top