22 December Sunday

പരീക്ഷകൾ മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

തിരുവനന്തപുരം > വയനാട് ദുരന്തത്തെത്തുടർന്ന് വിവിധ സർവകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും( തിയറി/ പ്രാക്ടിക്കൽ) മാറ്റിവച്ചു. ബിഎഡ് കോഴ്സുകളിലെ സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കും മറ്റ് ഒഴിവുള്ള സീറ്റുകളിലേക്കും ഇന്ന് കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച് നടത്താനിരുന്ന സ്പോട്ട് അലോട്ട്മെന്റും മാറ്റിവച്ചിട്ടുണ്ട്. ഒന്നാം വർഷ പിജി സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് നടത്താനിരുന്ന കൗൺസിലിങ്ങും ആ​ഗസ്ത് അഞ്ചിലേക്ക് മാറ്റി.

എംജി സർവകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. വൈവവോസി, പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെൻറർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top