22 November Friday

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ മൊബൈല്‍ ഫോണ്‍ ടെക്നോളജി, വീഡിയോ എഡിറ്റിംഗ് പരിശീലനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

തിരുവനന്തപുരം> വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ഐസിടി അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മൊബൈല്‍ ഫോണ്‍ ടെക്നോളജി, വീഡിയോ എഡിറ്റിംഗ് എന്നിവയില്‍ സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വച്ചാണ്‌ ഒരു മാസ ഓഫ്‌ലൈൻ പരിശീലനം. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. പ്രോഗ്രാമുകൾ സംസ്ഥാന സർക്കാരിന്റെ സൈനിക ക്ഷേമ വകുപ്പാണ് സ്പോൺസർ ചെയ്യുന്നത്. dswplanfund2024@gmail.com എന്ന വിലാസത്തിൽ  ബയോഡാറ്റ അയക്കാം. കൂടുതൽ വിവരങ്ങൾക്ക്: +91 95 671 26304, 471 2304 980

സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷിക്കാം


ഐടി രംഗത്ത് മികച്ച തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എഐറോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍, ഫ്‌ളട്ടര്‍ ഡെവലപ്പർ തുടങ്ങി വിവിധ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നു. അക്കാദമിയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആശ്രിതര്‍ക്കും പ്രത്യേക സ്കോളർഷിപ്പോടെ നൈപുണ്യ പരിശീലനം നേടാം. കൂടുതൽ വിവരങ്ങൾക്ക്: https://ictkerala.org/open-courses, 91 75 940 51437.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top